വികസനം, വികസനം എന്ന മുദ്രാവാക്യത്തിന് അടുത്തകാലത്തായി പതിവിലുമേറെ ശബ്ദമുണ്ട്. വികസനം വേണം, വളര്‍ച്ച വേണം - അത് എങ്ങനെയായാലും തരക്കേടില്ല എന്ന ഒരു ചിന്താഗതി വളരുകയാണ്. ജനങ്ങളുടെയാകെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് വികസനം. നന്മയിലേക്കുള്ള പ്രയാണമാണ് വികസനം. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ലോകമെങ്ങും വലിയ ഏറ്റക്കുറച്ചിലില്ലാതെ സാമ്പത്തികവളര്‍ച്ചയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊടും പട്ടിണി നടമാടുന്ന രാജ്യങ്ങള്‍വരെ ആറും ഏഴും ശതമാനം വളര്‍ച്ച കൈവരിക്കുന്നുവെന്നാണ് കണക്ക്. അടിസ്ഥാന ഉല്പാദനമേഖലയിലെ വികാസവും വിതരണത്തിലെ സന്തുലിതത്വവും പരിഗണിക്കാതെ വളര്‍ച്ചാനിരക്ക് വര്‍ദ്ധനയെ എടുത്തുകാട്ടുന്നതുകൊണ്ട് കാര്യമില്ല. കാര്‍ഷിക - വ്യവസായമേഖലകളിലെ ഉല്പാദനവളര്‍ച്ചയിലൂടെയല്ലാതെ ഒരു സമൂഹത്തിനും യഥാര്‍ത്ഥ പുരോഗതി കൈവരിക്കാനാവില്ല. ജനസംഖ്യയുടെ മൂന്നിലൊന്നും കൃഷിക്കാരും കര്‍ഷകതൊഴിലാളികളും ആയ ഒരു സമൂഹത്തിന് പ്രത്യേകിച്ചും. കൃഷിയുടെ പുരോഗതിയുണ്ടായാലേ ജനങ്ങള്‍ക്ക് വാങ്ങല്‍ ശേഷിയുണ്ടാകൂ. വാങ്ങല്‍ ശേഷിയുണ്ടായാലേ വ്യവസായ വളര്‍ച്ചയ്ക്ക് അടിസ്ഥാനമുണ്ടാകൂ. അതുകൊണ്ട് കാര്‍ഷിക - വ്യവസായമേഖലയുടെ പുരോഗതി പരസ്പര പൂരകമാണ്. കൃഷിയില്‍ നിന്നും വരുമാനം കുറവായതിനാല്‍ അതുപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് കടക്കുന്നതും, നമുക്കാവശ്യമായ കാര്‍ഷികഉല്പന്നങ്ങള്‍ മറുനാട്ടുകാര്‍ ഉല്പാദിപ്പിച്ച് തന്നുകൊള്ളും എന്നു കരുതുന്നതും ആശാസ്യമല്ല. കൃഷി വളര്‍ത്തണമെന്നും വയലുകള്‍ സംരക്ഷിക്കണമെന്നും പറയുന്നവരെ പഴഞ്ചന്മാരായി ആക്ഷേപിക്കുന്നവര്‍ നമ്മുടെ നാട്ടിലേ ഉണ്ടാവുകയുള്ളൂ. കൃഷി ഉപേക്ഷിച്ച് മറ്റുമേഖലകളിലേക്ക് കടക്കുന്നതിനെയാണ് അത്തരം വിമര്‍ശകര്‍ വികസനമായി എണ്ണുന്നത്. എന്നാല്‍ പരിഷ്‌ക്കാരത്തിന്റെ കളിത്തൊട്ടിലുകളായി വിശേഷിപ്പിക്കുന്ന അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും കൃഷിയില്‍നിന്നുള്ള വരുമാനം താരതമ്യേന കുറവായിട്ടും വന്‍തോതില്‍ സബ്‌സിഡി നല്‍കി കടും കൃഷി പ്രോത്സാഹിപ്പിക്കുകയാണ്. വികസനത്തിന്റെ അടിസ്ഥാനം കാര്‍ഷിക പുരോഗതിയാണെന്നതിനാലാണത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കാര്‍ഷികാവസ്ഥ പരിശോധിച്ചു നോക്കുക. നമ്മുടെ നെല്‍പ്പാടങ്ങളുടെ അളവില്‍ വന്ന കുറവ് എത്ര ആശങ്കാജനകമാണ്. ഈ ദശകത്തിന്റെ ആദ്യവര്‍ഷം 3.2 ലക്ഷം ഹെക്ടര്‍ പാടത്ത് നെല്‍കൃഷിയുണ്ടായിരുന്നു. 2002 ല്‍ അത് 3.1 ലക്ഷത്തിലേക്കും 2003 ല്‍ 2.9 ലക്ഷത്തിലേക്കും 2005 ല്‍ 2.8 ലക്ഷത്തിലേക്കുമെത്തി. അഞ്ച് കൊല്ലംകൊണ്ട് നാല്പതിനായിരത്തോളം ഹെക്ടര്‍, അതായത് ഒരു ലക്ഷം ഏക്കര്‍ പാടം തരിശാക്കി. ആ അഞ്ച് വര്‍ഷംകൊണ്ട് നെല്ലുല്പാദനത്തില്‍ ഒമ്പത് ലക്ഷം ടണ്ണിന്റെ കുറവുണ്ടായി. എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രതിവര്‍ഷം 22,000 ഹെക്ടര്‍ നെല്‍പ്പാടം തരിശാവുകയോ മറ്റ് കൃഷിസ്ഥലമായി മാറുകയോ ചെയ്തു. ഒമ്പതാം പദ്ധതി കാലത്ത് ജനകീയാസൂത്രണമൊക്കെ ഉണ്ടായിട്ടുപോലും നെല്‍പ്പാടത്തിന്റെ വിസ്തൃതി പ്രതിവര്‍ഷം പതിമൂവായിരം ഹെക്ടര്‍ എന്ന തോതില്‍ കുറഞ്ഞു. കഴിഞ്ഞ പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രതിവര്‍ഷം ശരാശരി 9,398 ഹെക്ടര്‍ നെല്‍പ്പാടം തരംമാറ്റപ്പെട്ടു. 2006 - 2007 ലാകട്ടെ വീണ്ടും ഞെട്ടിക്കുന്ന കുറവാണുണ്ടായത് - 12,213 ഹെക്ടര്‍. 2008ലെ കണക്ക് പ്രകാരം പാടം വിസ്തൃതി കുറഞ്ഞ് കുറഞ്ഞ് രണ്ട് ലക്ഷത്തി ഇരുപത്തൊമ്പതിനായിരത്തോളം ഹെക്ടറിലെത്തി. അരനൂറ്റാണ്ട് മുമ്പ് ഒമ്പത് ലക്ഷത്തോളം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന കേരളത്തില്‍ ഇതേ നിലതുടര്‍ന്നാല്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതി കഴിയുമ്പോഴേക്കും നെല്‍പ്പാടത്തിന്റെ വിസ്തൃതി രണ്ട് ലക്ഷത്തിലെത്തും. പിന്നെയും തുടര്‍ന്നാല്‍.... എന്നാല്‍ അതിനൊരറുതി വരികയാണ്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കാര്‍ഷികോല്പാദന വര്‍ധനയ്ക്കുള്ള കര്‍മപദ്ധതിയുടെ ഭാഗമായി അറുപതിനായിരം ഏക്കറില്‍ നെല്‍കൃഷി പുനരാരംഭിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളിയിലും കോഴിക്കോട് ജില്ലയിലെ മേപ്പയൂരിലുമൊക്കെ ആയിരക്കണക്കിനേക്കര്‍ പാടത്ത് പതിറ്റാണ്ടുകള്‍ക്ക്‌ശേഷം വീണ്ടും നെല്‍കൃഷി തുടങ്ങിയെന്നത് ആവേശകരമാണ്.
ഇപ്പോള്‍ത്തന്നെ നമുക്കാവശ്യമായ അരിയില്‍ ഏതാണ്ട് അഞ്ചില്‍ നാല് ഭാഗവും പുറത്തുനിന്നും കൊണ്ടുവരികയാണ്. അതായത് ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമൊക്കെ. തമിഴ്‌നാട്ടിലും നെല്ലുല്പാദനം കുറയുകയാണ്. ആന്ധ്രയിലാണെങ്കില്‍ കര്‍ശനമായ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ ഇങ്ങോട്ടുള്ള അരി വരവ് വല്ലാതെ കുറയുകയാണ്. അതുകൊണ്ട് നമുക്കാവശ്യമായ അരി എല്ലാകാലത്തും മറുനാട്ടുകള്‍ ഉല്പാദിപ്പിച്ചുകൊള്ളും എന്നും, അതും കുറഞ്ഞ വിലയ്ക്ക് അവര്‍ അരി തന്നുകൊള്ളും എന്നും കരുതുന്നത് മൗഢ്യമായിരിക്കും. നെല്‍പ്പാടങ്ങളുടെ വിസ്തൃതി നടുക്കുംവിധം കുറയുകയാണെന്ന റിപ്പോര്‍ട്ടിനൊപ്പം തെല്ല് ആശ്വാസം പകരുന്ന ഒരു കാര്യമുള്ളത് ഉല്പാദനക്ഷമതയില്‍ അല്പം വളര്‍ച്ചയുണ്ടെന്നതാണ്. പത്താം പദ്ധതിക്കാലത്തെ അവസാന നാല് വര്‍ഷത്തോളം ഒരു ഹെക്ടറില്‍നിന്നും 2.2 ടണ്‍ നെല്ലാണ് ഉല്പാദിപ്പിക്കപ്പെട്ടതെങ്കില്‍ ഉല്പാദനം 2.44 ടണ്‍ ആയി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. ഇതൊരു ശുഭസൂചകമായി കണക്കാക്കി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം.
'എല്ലാരും പാടത്തേക്ക്' എന്ന മുദ്രാവാക്യവും ആഹ്വാനവും ശക്തവും വ്യാപകവുമായി മുഴങ്ങേണ്ട കാലമാണിത്. കാര്‍ഷികമേഖലയിലെ മുരടിപ്പ് മാറ്റി പുതിയൊരു കുതിച്ചുചാട്ടം നടത്താതെ നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. കൃഷിയാണ് എല്ലാ പുരോഗതിയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാന ഘടകം. കാര്‍ഷികോല്പാദനമില്ലാതെ മറ്റൊന്നുമില്ല. എന്നാല്‍ കാര്‍ഷികരംഗത്തുനിന്ന് അധികമധികമാളുകള്‍ പിറകോട്ടുപോകുന്ന പ്രവണതയാണ് കുറേക്കാലമായി ഉള്ളത്. മണ്ണും ചെളിയും പുരളാത്ത ജോലി, വിയര്‍ക്കാത്ത ജോലി കൊതിക്കുകയാണ് മിക്കപേരും. അത് പലകാരണങ്ങളാല്‍ സാധിക്കാത്തവര്‍ മാത്രമായി കാര്‍ഷികതൊഴില്‍ മേഖല പരിമിതപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. ഏറ്റവും ആകര്‍ഷവും ഔന്നത്യമുള്ളതുമായ ഒരു പ്രവര്‍ത്തനമണ്ഡലമാണ് കൃഷി എന്നു വരേണ്ടതുണ്ട്.
ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. നമുക്ക് തരിശിടാന്‍ സ്ഥലമില്ല. എന്നാല്‍ പതിനായിരക്കണക്കിനേക്കര്‍ കൃഷിഭൂമി വിളയിറക്കാതെ തരിശായി ഇട്ടിരിക്കുകയാണ്. പതിനായിരക്കണക്കിനേക്കര്‍ സ്ഥലത്ത് കൃഷിയുണ്ടെങ്കിലും ശരിയായി പരിപാലിക്കപ്പെടാതെ കിടക്കുന്ന സ്ഥിതിയുണ്ട്. മറ്റ് തൊഴിലുകളിലേര്‍പ്പെട്ടവരും സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ അവിടെ കൃഷി ചെയ്യാന്‍, കാര്‍ഷിക ജോലി ചെയ്യാന്‍ സന്നദ്ധമാകണം. മറ്റെല്ലാറ്റിനുമുപരി താന്‍ ഒരു കൃഷിക്കാരനുമാണെന്ന് ഓരോരുത്തര്‍ക്കും അഭിമാനത്തോടെ പറയാന്‍ കഴിയണം. അത്തരമൊരു സംസ്‌കാരം വളര്‍ത്തിയെടുത്തേ പറ്റൂ. കാര്‍ഷികോല്‍പാദന വര്‍ധനയും കര്‍ഷക ക്ഷേമവും ത്രിതല പഞ്ചായത്തുകള്‍ ഏറ്റവും പരിഗണന നല്‍കേണ്ട വിഷയമാണ്.
നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളും നികത്തുന്നത് തടയുന്നതിന് നമ്മുടെ നിയമസഭ പാസാക്കിയ നിയമം ഇപ്പോള്‍ പ്രാബല്യത്തിലായിരിക്കുകയാണ്. നമ്മുടെ ഭക്ഷ്യകമ്മി പരിഹരിക്കുന്നതിനും പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്നതിനുമെല്ലാം സഹായകമായ നിയമമാണത്. കൃഷി നഷ്ടത്തിലാണ്, അതിനാല്‍ പാടം നികത്തലേ രക്ഷയുള്ളൂ, നിയമസഭ പാസാക്കിയ നിയമം അതിനാല്‍ ദ്രോഹകരമാണ് എന്നൊരു പ്രചാരണമുണ്ട്. വാസ്തവത്തില്‍ ഇത്തരം കുപ്രചാരണങ്ങള്‍ സാമൂഹ്യദ്രോഹമാണ്. കൃഷി ലാഭകരമാക്കാന്‍ അനവധി നടപടികള്‍ സ്വീകരിച്ചശേഷമാണ് പാടം നികത്തല്‍ നിരോധിച്ചത്. നെല്ലിന്റെ സംഭരണവില ഏഴില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കിയതിനുപുറമെ നെല്‍കൃഷിക്ക് പലിശരഹിത വായ്പ നടപ്പാക്കി. കടാശ്വാസ നടപടികളുള്‍പ്പെടെ മറ്റനേകം ആശ്വാസനടപടികള്‍ സ്വീകരിച്ചു. കര്‍ഷക പെന്‍ഷന്‍ നടപ്പാക്കി.
ഇത്രയൊക്കെയായിട്ടും നിയമം ലംഘിച്ച് പാടം നികത്തല്‍ തുടരുന്നുണ്ട്. ഉദ്യോഗസ്ഥരില്‍ ചിലര്‍ അതിന് ഒത്താശ ചെയ്യുന്നുണ്ട്. തൃശൂര്‍ കോള്‍നിലത്തില്‍ 25 ഏക്കര്‍ പാടം നികത്തിയ സംഭവം ഉദാഹരണം. ഇക്കാര്യത്തില്‍ ജനകീയ ജാഗ്രതയാണുണ്ടാവേണ്ടത്. നെല്ലുല്പാദനം ആറരലക്ഷത്തോളം ടണ്‍ എന്നതില്‍നിന്നും പത്ത് ലക്ഷത്തോളം ടണ്ണായി വര്‍ധിപ്പിക്കാനാണ് നാം ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ ഗ്രാമത്തിലും ഓരോ വര്‍ഷവും പുതുതായി പത്ത് ഹെക്ടറിലെങ്കിലും നെല്‍കൃഷി നടത്തുകയാണതിന്റെ ഒരു മാര്‍ഗ്ഗം. പഞ്ചായത്തുകളാണ് ഇക്കാര്യത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത്.
മറുനാടന്‍ മലയാളികളുടെ ക്ഷേമത്തിന് - വി.എസ്. അച്യുതാനന്ദന്‍
കേരള ഗവണ്‍മെന്റ് ആരംഭിച്ച പ്രവാസി ക്ഷേമനിധി പദ്ധതി ദശലക്ഷക്കണക്കായ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ തൊഴിലെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷ ത്തില്‍പ്പരംപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്ന പത്ത് ലക്ഷത്തില്‍പ്പരംപേര്‍ക്കും ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, മുമ്പ് വിദേശത്ത് ജോലി ചെയ്യുകയും ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. അവരില്‍ വലിയൊരു വിഭാഗവും ക്ഷേമനിധിയുടെ പരിധിയിയില്‍ വരും. മറുനാടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പെന്‍ഷനും മറ്റാനുകൂല്യങ്ങളുമടക്കമുള്ള ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് നിലവില്‍ വരുന്നത്. മറ്റേതെങ്കിലും രാജ്യത്തുതന്നെ ഇത്തരമൊരു നിയമം പ്രാബല്യത്തിലുണ്ടോ എന്ന കാര്യം സംശയമാണ്.
കേരളത്തിന്റെ പുരോഗതിയിലും സാമ്പത്തിക വികസനത്തിലും പ്രവാസിമലയാളികള്‍ വഹിക്കുന്ന പങ്ക് എടുത്തു പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ തൊഴിലില്ലായ്മ ഗണ്യമായ അളവില്‍ പരിഹരിച്ചത് വിദേശത്ത് ലഭ്യമായ തൊഴിലവസരമാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. പതിനായിരക്കണക്കിന് മലയാളികള്‍ അമേരിക്കയിലും യൂറോപ്പിലും ജോലി ചെയ്യുന്നു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രവാസി കേരളീയരുടെ വരുമാനംകൊണ്ടാണ്. പ്രവാസി കേരളീയര്‍ അയക്കുന്ന പണംകൊണ്ട് ലക്ഷക്കണക്കിന് തൊഴില്‍ നാട്ടിലും സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ കേരളീയ ജീവിതത്തിന്റെ എല്ലാ മേഖലയിലും പ്രവാസി മലയാളികളുടെ അദ്ധ്വാനം അടിസ്ഥാന ഘടകമാണ്.
ഇന്ത്യാരാജ്യത്തെ ജനസംഖ്യയില്‍ മൂന്നു ശതമാനം മാത്രമാണ് കേരള ജനസംഖ്യ. മുപ്പതില്‍ ഒന്നിലും താഴെ. എന്നാല്‍ ഓരോ കൊല്ലവും വിദേശത്ത് തൊഴില്‍ തേടി പോകുന്ന ഇന്ത്യാക്കാരില്‍ 23 ശതമാനവും മലയാളികളാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലുമെല്ലാം ജീവിതത്തിന്റെ നാനാതുറകളിലും നിറഞ്ഞുനില്‍ക്കുന്നത് മലയാളികളാണ്.
ലഭ്യമായ ഔദ്യോഗിക കണക്കുകള്‍പ്രകാരം മലപ്പുറം ജില്ലയിലെ 3,36,000 പേര്‍ ഗള്‍ഫ് നാടുകളിലാണ്. കണ്ണൂരിലെ 2,54,000 പേരും തിരുവനന്തപുരം ജില്ലയിലെ 1,89,000 പേരും വിദേശത്താണ്. ഇടുക്കി ജില്ലക്കാര്‍ മാത്രമാണ് വിദേശജോലിയോട് അത്ര കമ്പമില്ലാത്തവര്‍. പ്രവാസി കേരളീയരില്‍ ആയിരത്തില്‍ ഒന്ന് എന്ന തോതില്‍ മാത്രമാണ് ഇടുക്കിക്കാര്‍. സ്വന്തം നാട്ടില്‍ത്തന്നെ അധ്വാനിച്ച് ജീവിക്കാനുള്ള സാധ്യതയും താല്പര്യവും കൊണ്ടാവാം അത്. അത് പ്രോത്സാഹനമര്‍ഹിക്കുന്നതുമാണ്. ശരാശരി 25 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ് വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍. കഠിനാധ്വാനം ചെയ്യാന്‍ ശേഷിയും സന്നദ്ധതയുമുള്ള പ്രായം. ആ പ്രായത്തിലുള്ള ഭൂരിപക്ഷംപേരും മണലാരണ്യങ്ങളില്‍ എല്ലുമുറിയെ പണിയെടുക്കുകയാണ്. നാലഞ്ച് കൊല്ലം ജോലി ചെയ്തശേഷം അവര്‍ തിരികെ വരുന്നു. ഓരോ കൊല്ലവും ലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ വിസ കാലാവധി കഴിഞ്ഞ് തിരിച്ചു വരുന്നു. അതിലേറെ പേര്‍ പുതുതായി അങ്ങോട്ടു പോകുന്നു. അടുത്തകാലത്തായി അമേരിക്കയിലേക്കും കേരളത്തില്‍നിന്നുള്ള വിദഗ്ധതൊഴിലാളികളുടെ ഒഴുക്കുണ്ട്. 1998 ല്‍ കേരളത്തില്‍ നിന്നുള്ള മൊത്തം പ്രാവാസികളുടെ 2.2 ശതമാനമായിരുന്നു അമേരിക്കയില്‍. ഇന്ന് അത് 5.7 ശതമാനത്തിലും കടന്നു. അതേ സമയം മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടിയുള്ള മലയാളികളുടെ ഒഴുക്ക് നന്നായി കുറഞ്ഞു. 2003 ല്‍ 11.2 ലക്ഷം പേരായിരുന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയതെങ്കില്‍ ഇപ്പോഴത് 8.7 ലക്ഷമായി. എന്നാല്‍ ഈ കണക്കെടുപ്പുകാരുടെ കണ്ണില്‍പ്പെടാതെ പതിനായിരക്കണക്കിനാളുകളുണ്ടാവാം. കഴിഞ്ഞ വര്‍ഷം നമ്മുടെ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര വരുമാനം ഒരുലക്ഷത്തി അറുപത്തീരായിരത്തില്‍ ചില്ല്വാനം കോടിയായിരുന്നു. അതിന്റെ അഞ്ചിലൊന്നോളം തുക കണക്കില്‍പ്പെടുന്നതായിത്തന്നെ ഗള്‍ഫില്‍നിന്നും ഓരോ കൊല്ലവും ഇവിടേക്കെത്തുന്നുണ്ട്. കണക്കില്‍പ്പെടാതെ എത്തുന്നത് എത്ര വലിയ തുകയായിരിക്കുമെന്നൂഹിക്കാന്‍ പോലും വയ്യ.
നമ്മുടെ സഹോദരങ്ങളായ പ്രവാസി മലയാളികളുടെ വിയര്‍പ്പില്‍ നിന്നാണ് നിരവധി ഗള്‍ഫ് രാജ്യങ്ങളും മറ്റും വികസിച്ചത് എന്നതാണ് പരമാര്‍ത്ഥം. ഏറ്റവും നന്നായും ആത്മാര്‍ത്ഥമായും ബുദ്ധിപൂര്‍വ്വവും ജോലി ചെയ്യുന്നവരാണ് മലയാളികള്‍ എന്ന കീര്‍ത്തിയുണ്ട്. എത്തിപ്പെടുകയും പ്രവൃത്തിയെടുക്കുകയും ചെയ്യുന്ന നാടുകളിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുകയും അതേസമയം സ്വന്തം സാംസ്‌കാരികതനിമ നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് മലയാളികള്‍. മറുനാട്ടില്‍ പോയി തൊഴിലെടുത്ത് ജീവിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനം തന്നെയുണ്ട്. ജന്മനാട്ടിന്റെ വികസനത്തില്‍ ഏറ്റവുമധികം താല്പര്യമെടുക്കുന്നവരുമാണ് പ്രവാസി മലയാളികള്‍. നമ്മുടെ വാര്‍ഷിക പദ്ധതിയുടെ അഞ്ച് മടങ്ങിലധികം സംഖ്യ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്. നാട്ടില്‍ വ്യവസായ - വാണിജ്യ സംരംഭങ്ങളില്‍ മുതല്‍മുടക്കുന്നതിലും പ്രവാസി മലയാളികള്‍ മുന്‍പന്തിയിലാണ്.
പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നോര്‍ക്ക വകുപ്പും നോര്‍ക്കാ റൂട്‌സ് കമ്പനിയും വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 'സാന്ത്വനം' എന്ന പേരില്‍ ചികിത്സാ സഹായപദ്ധതി അതില്‍ പ്രധാനമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷമാണ് സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കിയതും വിപുലപ്പെടുത്തിയതും. എന്നാല്‍ വിപുലമായ ഫണ്ടും ക്ഷേമനിയമവും ഇല്ലെന്നത് ലക്ഷക്കണക്കായ പ്രവാസികള്‍ക്ക് സഹായം ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഈസാഹചര്യത്തിലാണ് വിദേശ മലയാളികളുടെ ചിരകാലാഭിലാഷമായ ക്ഷേമനിധി നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് തികഞ്ഞിട്ടില്ലാത്തതുമായ മറുനാടന്‍ മലയാളിക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയും. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചുവന്നവര്‍ക്കും അംഗത്വത്തിന് അവകാശമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ പ്രതിമാസം 300 രൂപയും മടങ്ങി വന്നവരാണെങ്കില്‍ നൂറ് രൂപയും ക്ഷേമനിധിയിലേക്ക് പ്രതിമാസം അംശദായമായി അടക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ അടക്കേണ്ട അംശദായം നൂറ് രൂപയാണ്. ഓരോ വര്‍ഷത്തിലും പിരിഞ്ഞുകിട്ടുന്ന അംശദായത്തിന്റെ രണ്ട് ശതമാനം തുക ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും.
അടക്കുന്ന അംശദായവും പുറത്ത് പ്രവര്‍ത്തിച്ച കാലയളവും മറ്റ് നിബന്ധനകളുമെല്ലാം പരിഗണിച്ച് പെന്‍ഷന്‍ നല്‍കുമെന്നതാണ് ക്ഷേമനിധിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ക്ഷേമനിധിയില്‍ അംഗമായി ചേര്‍ന്നയാള്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ടാവും. അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ധനസഹായം, രോഗം ബാധിച്ചാല്‍ ചികിത്സാ സഹായം, വിവാഹ ധനസഹായം, പ്രസവത്തിന് ധനസഹായം, വീട് നിര്‍മ്മാണത്തിനും പുതുക്കിപ്പണിയുന്നതിനും സഹായം, വിദ്യാഭ്യാസ സഹായം എന്നിവയെല്ലാം ക്ഷേമനിധി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തിരിച്ചുവന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സഹായവും ഇതില്‍പ്പെടുന്നു.
ക്ഷേമനിധിയിലേക്കുള്ള രജിസ്‌ട്രേഷനും അംശദായം സ്വീകരിക്കലും ശ്രമകരമായ പ്രവൃത്തിയാണ്. ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നുകഴിഞ്ഞു. ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങും. രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. വാര്‍ഷിക - അര്‍ധവാര്‍ഷിക - ത്രൈമാസ ഗഡുക്കളായി അംശദായം അടക്കാന്‍ സൗകര്യമുണ്ടാകും. അംശദായം ബാങ്കുകള്‍ വഴി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലാണ്.
കര്‍ഷകതൊഴിലാളി പെന്‍ഷന്‍, അസംഘടിത മേഖലയിലെ പത്ത് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്കുള്ള പെന്‍ഷനും ക്ഷേമനിധിയും എന്നിവ പോലെ ഏറ്റവും ബൃഹത്തായ ഒരു ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയാണ് പ്രവാസി ക്ഷേമനിധി. ഏറ്റവും ചുരുങ്ങിയത് മുപ്പത് ലക്ഷത്തോളംപേര്‍ ഉള്‍ക്കൊള്ളുന്ന വിഭാഗമെന്ന നിലയില്‍ വലിപ്പത്തില്‍ ഒന്നാമതായ ക്ഷേമനിധിയാകും ഇത്. ഈ പദ്ധതി വമ്പിച്ച വിജയമാക്കാന്‍ മുഴുവനാളുകളുടെയും സഹകരണം ആവശ്യമാണ്. എല്ലാ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗത്വമെടുപ്പിക്കുകയാണ് പ്രഥമ കര്‍ത്തവ്യം. മറുനാടന്‍ മലയാളി സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമെടുക്കേണ്ടതുണ്ട്.
ജില്ലാകലക്ടറേറ്റുകളില്‍ നോര്‍ക്കാ സെല്ലിന്റെ പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു. ഓരോ ജില്ലയിലെയും ലക്ഷക്കണക്കിന് കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് പ്രവാസി കാര്യം. എല്ലാ കാര്യത്തിനും തിരുവനന്തപുരത്ത് വരേണ്ടി വരുന്നതിനു പകരം നോര്‍ക്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കലക്ടറേറ്റില്‍ സംവിധാനം വരികയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നോര്‍ക്കയുടെ മേഖലാകേന്ദ്രമുണ്ട്. ആ മൂന്ന് ജില്ലയിലൊഴികെ 11 ജില്ലാകലക്ടറേറ്റുകളിലും ഇപ്പോള്‍ നോര്‍ക്കാ സെല്‍ പ്രവര്‍ത്തനം തുടങ്ങി. ക്ഷേമനിധി അംഗത്വമെടുക്കാനും സാന്ത്വനം പദ്ധതിയുടെ അപേക്ഷ നല്‍കാനും ഐഡന്റിറ്റി കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാനുമെല്ലാം ഇവിടെ സംവിധാനമുണ്ടാകും. ഭാവിയില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സൗകര്യവും ഏര്‍പ്പെടുത്താന്‍ കഴിയും. നോര്‍ക്കയ്ക്ക് ഇപ്പോള്‍ ദില്ലിയിലും മുംബെയിലും ഓഫീസുണ്ട്. ചെന്നൈയില്‍ കേരളാഹൗസ് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവിടെയും ഓഫീസ് തുടങ്ങും. ബംഗ്ലൂരിലും നോര്‍ക്കയുടെ ഓഫീസ് വൈകാതെതന്നെ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മറുനാടന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പദ്ധതികൂടി സംസ്ഥാന ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. മറുനാടന്‍ മലയാളികളുടെ മക്കളില്‍ മറുനാട്ടില്‍ത്തന്നെ പഠിച്ചുവളരുന്നവര്‍ക്ക് മലയാളം അന്യമാവുകയാണ്. അത് വലിയൊരു ഭീഷണിയാണ്. അതുകൊണ്ട് മറുനാടന്‍ മലയാളികളുടെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മലയാളം മിഷന്‍ നിലവില്‍വന്നിരിക്കുന്നു. അതിന്റെ ഉദ്ഘാടനം രണ്ട്മാസം മുമ്പ് ദില്ലിയില്‍ നടന്നു. മലയാളം മിഷന്റെ കീഴില്‍ ദില്ലി കേന്ദ്രീകരിച്ച് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇരുന്നൂറോളം മലയാള പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മലയാളി സമാജങ്ങള്‍ സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്തുക, അധ്യാപകരെ കണ്ടെത്തുക-വാരാന്ത്യങ്ങളില്‍ ക്ലാസ് നടത്തുക. പുസ്തകങ്ങളും മറ്റും മിഷന്‍ ലഭ്യമാക്കുന്നു. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ എന്നിങ്ങനെയുള്ള കോഴ്‌സുകള്‍ നടത്തുന്നു. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അധ്യാപകര്‍ക്ക് മിഷന്‍ പരിശീലനം നല്‍കുന്നു.
മലയാളഭാഷയും കേരള സംസ്‌കാരവും പഠിപ്പിക്കുന്നതിനുള്ള ഈ സംവിധാനം തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഏതാനും മാസത്തിനകം ആരംഭിക്കും. 2010 ല്‍തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും മലയാളം മിഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണുദ്ദേശിക്കുന്നത്.
മറുനാടന്‍ മലയാളി സമാജങ്ങള്‍ സജീവ താല്പര്യമെടുത്താല്‍ മാത്രമേ ഈ സംവിധാനം വിജയിപ്പിക്കാനാകൂ. ദില്ലിയിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളിസംഘടനകള്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്.

Vision towards development – VS
ഭൂമിശാസ്ത്രപരവും ചരിത്രപരവും സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ അനുഭവങ്ങളെ ക്രോഡീകരിച്ചാണ് വികസന പരിപാടി തയ്യാറാക്കേണ്ടതെന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട്. ഐക്യകേരളം രൂപീകരിച്ച കാലം മുതല്‍ ഇവിടെ പാര്‍ടി ആ സമീപനമാണ് സ്വീകരിച്ചു വരുന്നത്. മാറിമാറിവരുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വികസന കാഴ്ചപ്പാടിലും മാറ്റങ്ങള്‍ ആവശ്യമായി വരും. ആധുനിക കേരളത്തിന്റെ സമഗ്രവും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായ വികസനത്തിനു തുടക്കമിട്ടത് 1957ല്‍ ഇ.എം.എസ്. നയിച്ച കമ്യൂണിസ്റ്റ് ഗവണ്‍മെന്റായിരുന്നു.
ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക് അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത് - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്പരപൂരക നടപടികളാണ്; സമഗ്രവികസനത്തിനുള്ള അടിത്തറയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്, പിന്നാക്കക്കാര്‍ക്ക് അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക് വഴിതുറന്നു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ഉച്ചനീചത്വം വളര്‍ത്തുന്ന മുതലാളിത്ത വികസനപാതയല്ല ആദ്യ ഗവണ്‍മെന്റ് വെട്ടിത്തുറന്നത്. സാമൂഹ്യനീതിയും മാനവവികസനവും കൈവരുത്തുക എന്ന ലക്ഷ്യത്തോടെ പാവങ്ങളെ മുഖ്യധാരയിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അന്തരം കുറച്ചുകൊണ്ടുവരികയും തുല്യാവസരം ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബദല്‍ വികസനപാതയാണ് തുറന്നത്. ഭൂപരിഷ്‌ക്കരണവും വിദ്യാഭ്യാസനിയമവുമെല്ലാം അതിന്റെ അടിസ്ഥാനമാണ്.
ആ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടുള്ള മുന്നേറ്റമാണ് 1967ല്‍ അധികാരത്തില്‍വന്ന ഇ.എം.എസ്. മന്ത്രിസഭയുടെയും പിന്നീട് മൂന്നു തവണ അധികാരത്തില്‍ വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയുടെയും കാലത്തുണ്ടായത്. 1967 ലെ ഭരണകാലത്ത് ഭൂപരിഷ്‌ക്കരണനിയമത്തിന് പൂര്‍ണത കൈവരുത്തിയതും സഹകരണനിയമം കൊണ്ടുവന്ന് സംസ്ഥാനത്ത് വികസനത്തിന്റെ പുതിയൊരു പന്ഥാവ് വെട്ടിത്തെളിച്ചതും സ്മരണീയമാണ്. 1980 ല്‍ കാര്‍ഷികതൊഴിലാളി പെന്‍ഷന്‍ നടപ്പാക്കുകയും അതേ തുടര്‍ന്ന് ക്ഷേമനിധികള്‍ കൊണ്ടുവരികയും ചെയ്തു. 1987ല്‍ സമ്പൂര്‍ണ്ണ സാക്ഷരതക്കുവേണ്ടി മഹത്തായ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയും രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരസംസ്ഥാനമായി കേരളത്തെ മാറ്റുകയും ചെയ്തു. അധികാരവികേന്ദ്രീകരണം സാര്‍ഥകമാക്കുന്നതിന് ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിച്ചു. പിന്നീട് വന്ന യു.ഡി.എഫ്. ഗവണ്‍മെന്റ് ജില്ലാ കൗണ്‍സിലുകളെ കഴുത്ത് ഞെരിച്ച് കൊന്നു. എന്നാല്‍ 1996 ല്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ അധികാരവികേന്ദ്രീകരണം അതിന്റെ യഥാര്‍ത്ഥ സ്പിരിറ്റില്‍ നടപ്പാക്കി. രാജ്യത്തിനാകെ മാതൃകയായ ജനകീയാസൂത്രണ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി. പദ്ധതികള്‍ ജനങ്ങള്‍ തന്നെ ആസൂത്രണം ചെയ്യുകയും ജനപങ്കാളിത്തത്തോടെ സുതാര്യമായി നടപ്പാക്കുകയും ചെയ്യുകയായിരുന്നു. രാജ്യത്താദ്യമായി സംസ്ഥാനത്തിന്റെ പദ്ധതി തുകയില്‍ നാല്പത് ശതമാനത്തോളം പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് വികേന്ദ്രീകൃതവികസനത്തിന് പശ്ചാത്തലമൊരുക്കി. പതിനായിരക്കണക്കിന് ഭവനരഹിതര്‍ക്ക് ജനകീയാസൂത്രണ പദ്ധതിയിലൂടെയും മൈത്രീ ഭവനപദ്ധതിയിലൂടെയും വീട് ലഭ്യമാക്കി.
എന്നാല്‍ 2001 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. ഗവണ്‍മെന്റ് കേരളത്തിന്റെ ഈ വികസനമുന്നേറ്റത്തെയാകെ അട്ടിമറിച്ചു. പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയോ വിറ്റു തുലയ്ക്കുകയോ ചെയ്യുക എന്ന നയം സ്വീകരിച്ചതിനാല്‍ അവ നാശത്തിലേക്ക് മുതലക്കൂപ്പ് നടത്തി. പൊതുജനാരോഗ്യകേന്ദ്രങ്ങളെ ചത്തതിനൊക്കുമേ ജീവച്ചിരിക്കലും എന്ന അവസ്ഥയിലാക്കി. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിച്ചു. പണമില്ലാത്തവന് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന സ്ഥിതിയുണ്ടാക്കി. പരമ്പരാഗത വ്യവസായമേഖല തകര്‍ത്തു, തോട്ടങ്ങള്‍ അടച്ചുപൂട്ടി. കാര്‍ഷികമേഖലയില്‍ തകര്‍ച്ചയും കടക്കെണിയും അതിന്റെ ഫലമായി ആത്മഹത്യയുമാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ അനുഭവം. യു.ഡി.എഫിന്റെ ഭരണകാലത്ത് ആയിരത്തഞ്ഞൂറ് കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. ക്ഷേമപെന്‍ഷനുകളെല്ലാം മരവിപ്പിക്കുന്ന സ്ഥിതി വന്നു. നിയമനിരോധനം നടപ്പാക്കി പതിനായിരക്കണക്കിന് തസ്തികകള്‍ ഇല്ലാതാക്കി. ഫലത്തില്‍ കേരളം നേടിയെടുത്ത നന്മകളെല്ലാം - നേട്ടങ്ങളെല്ലാം തകര്‍ത്ത്, സംസ്ഥാനത്തെ മുച്ചൂടും മുടിച്ച ഒരു ഭരണമാണ് 2001-2006 ല്‍ കേരളത്തില്‍ നടന്നത്.
ആന കയറിയ കരിമ്പിന്‍തോട്ടംപോലെയാക്കിയ ആ അവസ്ഥയില്‍ നിന്നും കേരളത്തെ മുക്തമാക്കാനും വികസന-ക്ഷേമരംഗങ്ങളില്‍ ഒരു കുതിപ്പുണ്ടാക്കാനുമാണ് കഴിഞ്ഞ 57 മാസമായി എല്‍.ഡി.എഫ്. ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗമാളുകള്‍ക്കും ക്ഷേമനിധി, എല്ലാ വിഭാഗത്തിനും പെന്‍ഷന്‍, ക്ഷേമപെന്‍ഷനുകളില്‍ വന്‍വര്‍ധന, ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടി, രണ്ട് രൂപനിരക്കില്‍ റേഷനരി, സൗജന്യ ആരോഗ്യ സുരക്ഷാപദ്ധതി, പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ സുസജ്ജീകരണം എന്നിങ്ങനെ ക്ഷേമനടപടികളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ അഭൂതപൂര്‍വമായ മുന്നേറ്റം. അതിനൊപ്പം എല്ലാ ഭൂരഹിത ദരിദ്രകുടുംബങ്ങള്‍ക്കും സ്ഥലം, വീടില്ലാത്ത മുഴുവന്‍ ദരിദ്രകുടുംബങ്ങള്‍ക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി, കുടിവെള്ളം എന്നിങ്ങനെയുള്ള പദ്ധതികള്‍, കെ.എസ്.ആര്‍.ടി.സി.യുടെ പുനഃസംഘാടനവും നവീകരണവും വിപുലനവും കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം, വല്ലാര്‍പാടം പദ്ധതികള്‍, ദേശീയ ജലപാത തുടങ്ങിയ പദ്ധതികളുമായുള്ള മുന്നോട്ടുപോക്ക്, മെട്രോ റെയില്‍വേക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിനുള്ള ശ്രമങ്ങള്‍, പൊതുമേഖലാ വ്യവസായങ്ങളുടെ നവീകരണവും ലാഭത്തിലാക്കലും പുതിയ പൊതുമേഖലാ വ്യവസായങ്ങളുടെ ആരംഭവും പുതിയ ഐ.ടി. പാര്‍ക്കുകളും ഐ.ടി.മേഖലയിലെ മുന്നേറ്റവുമടക്കം വ്യവസായ മേഖലയിലെ ഉണര്‍വ് - അതിനെല്ലാം പുറമെ കാര്‍ഷികരംഗത്ത് നൈരാശ്യമകറ്റി നവോന്മേഷം സൃഷ്ടിച്ചതും കാര്‍ഷികോല്പാദനം വര്‍ധിപ്പിക്കാന്‍ നെല്‍കൃഷി, പച്ചക്കറി, ക്ഷീരവികസനം, ഫിഷറീസ് മേഖലയില്‍ നടപ്പാക്കിയ വമ്പിച്ച പദ്ധതികളും അതിന്റെ നേട്ടങ്ങളും-ഈവിധത്തില്‍ ക്ഷേമത്തിന്റെ മാത്രമല്ല, അത് നിലനിര്‍ത്തുന്നതിന് അടിസ്ഥാനമാകേണ്ട ഉല്പാദനരംഗത്തെ മുന്നേറ്റവും ആണ് കഴിഞ്ഞ 57 മാസത്തെ അനുഭവം.

കേരള പുരോഗതിയും ഒന്നാം മന്ത്രിസഭയും - വി.എസ്. അച്യുതാനന്ദന്‍
ഐക്യകേരളത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ തുടര്‍ച്ചയായി ആദ്യ ഐക്യകേരള മന്ത്രിസഭയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാടാണ് കേരളം. ജാതി-മത-വര്‍ഗീയതയുടെ പരസ്പര മാത്സര്യവും അതുമായി ബന്ധപ്പെട്ട ദുരാചാരങ്ങളുമാണ് മലയാള നാടിനെ അങ്ങനെ വിശേഷിപ്പിക്കാന്‍ വിവേകാനന്ദനെ പ്രേരിപ്പിച്ചത്.
അങ്ങനെയുള്ള അവസ്ഥയില്‍ നിന്നും കേരളത്തെ സമകാലീനാവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടര്‍ച്ചയായി നടന്ന ഇടതുപക്ഷ പ്രവര്‍ത്തനവുമാണ്. കോണ്‍ഗ്രസ്സിലെ ഇടതുപക്ഷം, അതിന്റെ ഭാഗമായി 1936 ല്‍ രൂപപ്പെട്ട കര്‍ഷക പ്രസ്ഥാനം, 1937ല്‍ രൂപീകൃതമായ കമ്യൂണിസ്റ്റ് പാര്‍ട്ടി, 1940ല്‍ രൂപം കൊണ്ട കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം - ജന്മിത്തത്തിനും നാടുവഴിത്തത്തിനും അതിന്റെ സംസ്‌കാരത്തിനുമെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭങ്ങള്‍, വ്യവസായ തൊഴിലാളികള്‍ നാല്പതുകളുടെ തുടക്കം മുതല്‍ നടത്തിയ സമരങ്ങള്‍, സാമ്രാജ്യത്വത്തിനും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന ത്യാഗോജ്ജ്വല പോരാട്ടങ്ങള്‍, പ്രത്യയശാസ്ത്ര രംഗത്ത് നടന്ന സമരങ്ങള്‍ - ഇവയുടെയെല്ലാം ഫലമായാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട അവസ്ഥയെ കുടഞ്ഞെറിഞ്ഞ് കേരളം പുരോഗതിയിലേക്ക് കുതിച്ചത്. ആ പുരോഗമനത്തിന്റെ ആകെത്തുകയാണ് 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്മെന്റ്. 1959ല്‍ ജാതി-മത പിന്തിരിപ്പന്‍ ശക്തികളും കോണ്‍ഗ്രസും ചേര്‍ന്ന് ആ ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ വിമോചന സമരം നടത്തി. വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയ സമാനമായ അവസ്ഥയിലേക്ക് കേരളത്തെ പുറകോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടുവാഴിത്ത ശക്തികളും വലതുപക്ഷവും ചേര്‍ന്ന് വിമോചന സമരം നടത്തിയത്.
വിമോചന സമരത്തെ തുടര്‍ന്ന് കേന്ദ്രഗവണ്മെന്റ് ഇ.എം.എസ്. മന്ത്രിസഭയെ 356-ാം വകുപ്പ് പ്രകാരം പിരിച്ചുവിട്ടു. ഐക്യകേരളത്തിന്റെ യഥാര്‍ത്ഥ വികസന മുന്നേറ്റത്തിന്മേല്‍ ഏല്‍പിക്കപ്പെട്ട കനത്ത ആഘാതമായിരുന്നു അത്. ആ പിന്നോട്ടുവലിക്കലിനെ ചെറുത്തുകൊണ്ട് ഉജ്ജ്വല പോരാട്ടങ്ങളും അതിനെ തടഞ്ഞുനിര്‍ത്താന്‍ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളും ചേര്‍ന്നതാണ് പില്ക്കാല ചരിത്രം.
ഐക്യകേരളത്തിന്റെ ഒന്നാം മന്ത്രിസഭയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുക എന്നതിനര്‍ത്ഥം കേരള പുരോഗതിയുടെ ഈ നിമ്‌നോന്നതങ്ങള്‍ സംബന്ധിച്ച് അനുസ്മരിപ്പിക്കലാണ്; പഠിക്കലും പഠിപ്പിക്കലുമാണ്.
അധികാരമേറ്റ ദിവസം തന്നെ ഇ.എം.എസ്. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ് ആ പ്രസംഗം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും അത് നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നും കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാത്കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ്. ഊന്നി. സൗഹാര്‍ദ്ദപൂര്‍ണ്ണമായ തൊഴില്‍ബന്ധം. തൊഴില്‍ത്തര്‍ക്കമുണ്ടായാല്‍ ത്രികക്ഷി സമ്മേളനം, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവത്കരണം എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്ത്രീയമായ പരിപാടികളുടെ സൂചനയാണ് ഇ എമ്മിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം.
പ്രതിപക്ഷത്തോട് ഇ.എം.എസ്. പറഞ്ഞു: “പ്രതിപക്ഷമായി നിന്നുകൊണ്ട് ഞങ്ങളുടെ ഗവണ്മെന്റിനെ വിമര്‍ശിക്കുക, അവതരിപ്പിക്കുന്ന നിയമങ്ങളിലും എടുക്കുന്ന നടപടികളിലുമുള്ള പോരായ്മകള്‍, ഗവണ്മെന്റ് കൂട്ടായോ ഏതെങ്കിലും മന്ത്രി വ്യക്തിപരമായോ ചെയ്യുന്ന അന്യായങ്ങളെയും അനീതികളെയും നെറികേടുകളെയും തുറന്നു കാണിക്കുക - ഇതെല്ലാം ചെയ്യുന്നത് ഈ പാര്‍ട്ടികളുടെയും സംഘടനകളുടെയും കടമയാണ്. അതിനെ ഞങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സ്വാഗതം ചെയ്യും.
എന്നാല്‍, ഈ വിമര്‍ശനങ്ങളെല്ലാം നടത്തുന്നത് ഞങ്ങളുടെ ഗവണ്മെന്റ് ചെയ്യുന്ന തെറ്റുകള്‍ തിരുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരിക്കണമെന്നും അതുകൊണ്ട് തന്നെ ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അവരോര്‍ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.”
തിരു-കൊച്ചി നിയമസഭയില്‍ കോണ്‍ഗ്രസ്-പി.എസ്.പി. സര്‍ക്കാരിനോട് കമ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത സമീപനം മേല്‍ പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇ.എം.എസ്. തുടര്‍ന്നു: “ഈ നിലപാടെടുക്കാന്‍ മറ്റ് പാര്‍ട്ടികള്‍ മുതിരുന്നപക്ഷം ജനാധിപത്യപരവും ഐശ്വര്യപൂര്‍ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്ന ജോലി തുടങ്ങിവയ്ക്കാനും ഒരതിര്‍ത്തിവരെ മുന്നോട്ടു കൊണ്ടുപോകാനും പുതിയ ഗവണ്മെന്റിന് കഴിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.”
നയപ്രഖ്യാപനം കേരള ജനത അത്യന്തം ആവേശത്തോടെയാണ് ചെവികൊണ്ടത്. ഏറ്റവും ജനാധിപത്യപരമായാണ് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയാകെയും അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് വിനീതമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുക എന്നതായിരുന്നു സന്ദേശം. എന്നാല്‍, നേരെമറിച്ചുള്ള പ്രചാരണം നടത്തി ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം ആദ്യമേതന്നെ മുഴുകിയത്.
കമ്യൂണിസ്റ്റ് മന്ത്രിസഭയെ തകര്‍ക്കാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നിരന്തരശ്രമമാണ് നടത്തിയത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നുവെന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. സര്‍വ പിന്തിരിപ്പന്മാരെയും സ്ഥാപിത താത്പര്യക്കാരെയും യാഥാസ്ഥിതികരെയും ഒന്നിച്ചണിനിരത്തി കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ തിരിച്ചുവിടുന്നതിനാണവര്‍ ശ്രമിച്ചത്. അങ്ങനെ പ്രതിപക്ഷനേതൃത്വത്തില്‍ സാമുദായിക-വര്‍ഗീയ പിന്തിരിപ്പന്‍ സംഘടനാരൂപം തന്നെ ഉടലെടുത്തു.
അതിന് പ്രധാനപ്പെട്ട, അടിസ്ഥാനപരമായ മൂന്ന് കാരണങ്ങളുണ്ടായിരുന്നു. ഒഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാണ് ഇ.എം.എസ്. ഗവണ്മെന്റ് ആദ്യം നടത്തിയത്. ആരെയും കുടിയൊഴിപ്പിക്കരുതെന്ന ഓര്‍ഡിനന്‍സ്. മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ചയ്ക്കകം (ഏപ്രില്‍ 11) ആണ് ആ അടിയന്തര നിയമം പ്രാബല്യത്തിലായത്. മുപ്പത്താറുതൊട്ട് കര്‍ഷകസംഘവും നാല്‍പതു മുതല്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും ഉന്നയിച്ചു വന്ന ആവശ്യമായിരുന്നു അത്. ഒഴിപ്പിക്കലിനെതിരെ കര്‍ഷക-തൊഴിലാളി പ്രസ്ഥാനം സംസ്ഥാനത്തുടനീളം അതിശക്തമായ പ്രക്ഷോഭമാണ് നടത്തിവന്നത്. ആ പ്രക്ഷോഭങ്ങളുടെയടക്കം ഫലമായി രൂപപ്പെട്ട പുരോഗമന പശ്ചാത്തലം - ആ പശ്ചാത്തലത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണം, ഭരണം വന്ന ഉടനെതന്നെ കര്‍ഷകരെ അവര്‍ കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് ഒരു കാരണവശാലും ഒഴിപ്പിക്കരുതെന്ന ഉത്തരവ്. ഭൂസ്വാമിമാര്‍ക്കും പിന്തിരിപ്പന്മാര്‍ക്കും കനത്ത ആഘാതമായിരുന്നു ആ ഉത്തരവ്.
അതിന്റെ തുടര്‍ച്ചയായി ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിക്കപ്പെട്ടു. മര്യാദപ്പട്ടം നിശ്ചയിച്ച് കൈവശക്കാരന് ഭൂമി നല്‍കാനാണ് ഭൂപരിഷ്‌കരണ ബില്ലില്‍ വ്യവസ്ഥ ചെയ്തത്. കൈവശം വയ്ക്കാവുന്ന ഭൂമിക്ക് ന്യായമായ പരിധി നിശ്ചയിച്ചു. ആയിരവും പതിനായിരവും ഏക്കര്‍ ഭൂമി കൈവശം വച്ചുവരികയായിരുന്ന വമ്പന്‍ ഭൂസ്വാമിമാര്‍ക്ക് അതെങ്ങനെ സഹിക്കാനാകും?
ഭൂപരിഷ്‌കരണ ബില്‍ തയ്യാറാക്കുന്നതിനുമുമ്പ് വിശദമായ ചര്‍ച്ച നടന്നു. ബില്‍ തയ്യാറാക്കിയത് കൂട്ടായ ചര്‍ച്ചയിലൂടെയാണ്. നിയമവൈദഗ്ധ്യമല്ല, കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമിടയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവമാണ് പ്രധാനമായും ആ ചര്‍ച്ചകളെ സജീവമാക്കിയത്.
1959 ജൂണ്‍ പത്തിന് ഭൂപരിഷ്‌കരണ നിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചുവടുവയ്പ്. എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന് ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും.
1963ല്‍ ആര്‍ ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത് റവന്യു വകുപ്പ് കൈയാളിയത് പി.ടി. ചാക്കോയാണ്. ഭൂപരിഷ്‌കരണ നിയമത്തെ വികലമാക്കുകയാണ് അന്ന് ചെയ്തത്. തുടര്‍ന്ന്, 1967ല്‍ വീണ്ടും ഇ.എം.എസ്. അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന് സ്വന്തമായി. പരിധിക്കപ്പുറമുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന് അനുശാസിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്ത് സെന്റും നഗരത്തില്‍ അഞ്ച് സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക് മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ് കുടിയാന് ഭൂമി സ്വന്തമായത്.
എന്നാല്‍, നിയമം കൊണ്ടുവന്നതു കൊണ്ടുമാത്രം ഭൂരഹിതര്‍ ഭൂവുടമകളാകണമെന്നില്ല. നിയമസഭ പാസാക്കിയ ഭൂനിയമം ശക്തമായ ബഹുജനപ്രക്ഷോഭത്തിന്റെ ഫലമാണ്. അത് ശരിയായ വിധത്തില്‍ നടപ്പാക്കുന്നതിനും ശക്തമായ പ്രക്ഷോഭം വേണ്ടിവന്നു. 1969ന്റെ അവസാനം മുതല്‍ രണ്ടുഘട്ടമായി നടന്ന ഐതിഹാസിക സമരം ഓര്‍മിക്കുക. കൃഷിക്കാര്‍ അവരുടെ ഭൂമി, കുടിയാന്മാര്‍ അവരുടെ കുടികിടപ്പ് വളച്ചുകെട്ടിക്കൊണ്ട് ആദ്യഘട്ടം സമരം, മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടിയും കൃഷി ഇറക്കിയും വിളവെടുത്തുംകൊണ്ട് രണ്ടാംഘട്ട സമരം. പാര്‍ലമെന്റില്‍ എ.കെ.ജി. നടത്തിയ ഉജ്ജ്വല പോരാട്ടം. അതിന്റെയെല്ലാം ഫലമായി ഭൂപരിഷ്‌കരണ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബദ്ധമായത് - കേരളത്തെ കേരളമാക്കിയത് അതെല്ലാമാണ്. സമരവും ഭരണവും തുടര്‍ച്ചയോ പര്‌സപരപൂരകമോ ആണെന്നര്‍ഥം. 1957ലെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഒരു സമരരൂപം തന്നെയായിരുന്നു. ബൂര്‍ഷാവ്യവസ്ഥിതിക്കകത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് ഗവണ്മെന്റുകള്‍ ഗവണ്മെന്റായിരിക്കുമ്പോള്‍ തന്നെ തൊഴിലാളി വര്‍ഗത്തിന്റെ സവിശേഷമായ ഒരു സമരരൂപം കൂടിയാണ്.
1957 ജൂലൈയില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച് പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചതാണ്. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രിക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി; അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക വര്‍ഗീയ ശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ് വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്. അതിനെതിരെ സാമുദായിക വര്‍ഗീയ ശക്തികളും നിക്ഷിപ്തതാത്പര്യക്കാരും ഉറഞ്ഞാടി. സ്വകാര്യസ്‌കൂളുകളില്‍ പി.എസ്.സി. ലിസ്റ്റില്‍ നിന്നുവേണം അധ്യാപകരെ തെരഞ്ഞെടുക്കാന്‍ എന്നു തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെപോയി.
വിദ്യാഭ്യാസനിയമവും ഭൂനിയമവും എന്നതുപോലെ തന്നെ അടിസ്ഥാനപരമായി മാറ്റം കുറിക്കുന്നതായിരുന്നു ഇ.എം.എസ്. ഗവണ്മെന്റിന്റെ പോലീസ് നയവും. തൊഴില്‍ത്തര്‍ക്കങ്ങളില്‍, തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടില്ല എന്ന പ്രഖ്യാപനമാണ് ഇ.എം.എസ്. നടത്തിയത്. സാമാന്യജനങ്ങളെ, തൊഴിലാളികളെ, സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താനാണ് അന്നുവരെ പോലീസിനെ ഉപയോഗിച്ചത്. 'ക്രമസമാധാനപാലനവും കുറ്റാന്വേഷണവുമാണ് പോലീസിന്റെ ചുമതല. സമരങ്ങളെ അടിച്ചമര്‍ത്തില്ല' എന്ന പ്രഖ്യാപനം കോളിളക്കം സൃഷ്ടിച്ചു. മുതലാളിമാരും സ്ഥാപിതതാത്പര്യക്കാരും 'ഇതാ ക്രമസമാധാനം തകര്‍ന്നുപോകുന്നു'വെന്ന് മുറവിളികൂട്ടി. എന്നാല്‍, അധ്വാനിക്കുന്ന ജനങ്ങള്‍ക്കാകെ ആത്മവിശ്വാസം പകര്‍ന്ന പ്രഖ്യാപനമായിരുന്നു അത്.
ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക് അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത് - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്പരപൂരക നടപടികളാണ്. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്, പിന്നാക്കക്കാര്‍ക്ക് അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക് വഴിതുറന്നു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

സാംസ്‌കാരിക യുദ്ധത്തിന് തൊഴിലാളി വര്‍ഗ്ഗം സജ്ജമാകണം - വി.പി.രാമകൃഷ്ണപിള്ള
'സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍' എന്ന മുദ്രാവാക്യം സചേതനമാവേണ്ടത് ലോകത്തിന്റെ തന്നെ ആവശ്യമാണ്. ആഗോളവല്‍ക്കരണത്തിന്റെ ചൂഷണത്തില്‍ പടുകുഴിയിലകപ്പെട്ട സമൂഹത്തെ രക്ഷിക്കണമെങ്കില്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ട് തൊഴിലാളി വര്‍ഗ്ഗം ഉയര്‍ത്തെഴുന്നേല്‍ക്കണം. എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ചിക്കാഗോയില്‍ നടന്ന സമരം വിജയചരിത്രം രചിച്ചു.
സാമ്രാജ്യത്വ ഭീകരതയും മതഭീകരതയും ലോകസമാധാനത്തെ തകിടം മറിക്കുമ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള ചാലകശക്തിയാവേണ്ടത് തൊഴിലാളി വര്‍ഗ്ഗമാണ്. പട്ടിണിയും കൊടിയ ദാരിദ്ര്യവും അനുഭവിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിന് സാമ്രാജ്യത്വ ഭീകരതയോ മതഭീകതരതയോ സഹായമാവുകയില്ല. മുതലാളിത്തത്തിന്റെ മൂര്‍ത്തരൂപമായ സാമ്രാജ്യത്വവും സാമ്രാജ്യത്വത്തിന്റെ ഉല്‍പ്പന്നമായ മതഭീകരതയും കൊമ്പുകോര്‍ക്കുമ്പോള്‍ തിക്താനുഭവം നേരിടേണ്ടിവരുന്നത് തൊഴിലാളിവര്‍ഗ്ഗത്തിനാണ്.
ലോകരാഷ്ട്രത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം ഉപയുക്തമായ രീതിയില്‍ തൊഴിലാളിവര്‍ഗ്ഗം സ്വാംശീകരിക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തിയാല്‍ മാത്രമേ ലോകത്തുള്ള എല്ലാ തൊഴിലാളി വിഭാഗവും ഒരു നൂലില്‍ കോര്‍ത്ത മുത്തുകളാണെന്ന ചിന്ത തൊഴിലാളി സമൂഹത്തില്‍ ആഴ്ന്നിറങ്ങുകയുള്ളൂ. അതിനനുസരിച്ചുള്ള രാഷ്ട്രീയസാഹചര്യം ലോകത്ത് വളര്‍ന്നുവരുന്നതിന് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ ഒന്നിച്ചിരുന്ന് ഒരു വേദി രൂപീകരിക്കാന്‍ തൊഴിലാളിവര്‍ഗ്ഗ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് പ്രചാരം ലഭിച്ച സാഹചര്യത്തില്‍ സര്‍വ്വരാജ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഒരു വേദി രൂപീകരിക്കുന്നതിനുള്ള പരിശ്രമത്തിന് തുടക്കം കുറിക്കാന്‍ കാലതാമസം വരുത്തേണ്ടതില്ല. ലോകത്താകെയുള്ള തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ അതാത് രാജ്യത്തിന്റെ ചരിത്രപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാംസ്‌കാരികവും നവോത്ഥാനപരവുമായ അസ്ഥിത്വം വികസിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യത്തിലേക്ക് കടന്നാല്‍ സാമ്രാജ്യത്വഭീകരതയും മതഭീകരതയും വീണ്ടും തളിരിടില്ല.
സോവിയറ്റ് യൂണിയനെയും പിന്നീട് ചൈനയെയും ചൂണ്ടിക്കാണിച്ചുള്ള രാഷ്ട്രീയമല്ല തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. കമ്മ്യൂണിസമോ സോഷ്യലിസമോ പ്രാവര്‍ത്തികമാക്കിയ ഭരണകൂടം ഇവിടെയുണ്ടായി എന്നുപറയുന്നത് ശരിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിലേറി എന്നതുമാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. അധികാരത്തില്‍ വരുക എന്നതുമാത്രമല്ല സോഷ്യലിസത്തിലേക്കും അവിടെ നിന്ന് കമ്മ്യൂണിസത്തിലേക്കും രാഷ്ട്രത്തെ നയിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളുടെ ചരിത്രപരായ കടമ. അത് പ്രാവര്‍ത്തികമാകാത്തിടത്തോളം കാലം തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നില്ല.
കാറല്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവര്‍ക്കു ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ മറ്റൊരു താത്വിക ആചാര്യനെയോ പ്രയോക്താവിനെയോ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്നില്ല. കാലാകാലങ്ങളില്‍ ഉയരുകയും താഴുകയും ചെയ്യുന്ന തരത്തിലുള്ള പിന്‍ഗാമികളെയാണ് നാം പിന്നീട് കണ്ടത്. പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും നിലനില്‍പ്പും എന്നതിലേക്ക് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ ചുരുക്കിയതിന്റെ അടിസ്ഥാനത്തിലിത് സംഭവിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.
മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രമെന്നത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ സ്വഭാവത്തില്‍ ചിത്രീകരിച്ച മുതലാളിത്തം ഒരു പരിധിവരെ വിജയിച്ചു. ഇതിന് മാറ്റം ഉണ്ടാവണമെങ്കില്‍ മനുഷ്യന്റെ ഭൗതികജീവിതത്തെ വിലമതിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ തൊഴിലാളിവര്‍ഗ്ഗം സ്വായത്തമാക്കുന്നതിന് ഇന്നത്തേതില്‍ നിന്നും ഭാഷാപരമായി ലളിതവല്‍ക്കരിച്ച് അവര്‍ക്കുമുന്നില്‍ എത്തിക്കേണ്ടതുണ്ട്. അതിന് സാധ്യമായ വഴി ഒരു സാംസ്‌കാരിക പശ്ചാത്തലത്തിലൂടെ തൊഴിലാളിവര്‍ഗ്ഗം കടന്നുപോകുന്നുവെന്ന യാഥാര്‍ത്ഥ്യം ലോകത്തുള്ള തൊഴിലാളിവര്‍ഗ്ഗത്തെ ബോധ്യപ്പെടുത്തുകയെന്നുള്ളതാണ്. ലോകത്താകെയുള്ള തൊഴിലാളിവര്‍ഗ്ഗം മുന്നേറി മതഭീകരതയെയും സാമ്രാജ്യത്വത്തെയും തോല്‍പ്പിക്കുന്നതിന് ഒരു സാംസ്‌കാരികയുദ്ധത്തിന് തൊഴിലാളിവര്‍ഗ്ഗം സജ്ജമാകണം.
എല്‍.ഡി.എഫ് അടിത്തറ കൂടുതല്‍ ശക്തമാക്കും മുന്നണി വീണ്ടും അധികാരമേല്‍ക്കും - സി കെ ചന്ദ്രപ്പന്‍
''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്തിരിച്ചടിയാണ് നേരിട്ടത്. ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല. യു ഡി എഫിനെപ്പോലും അദ്ഭുതപ്പെടുത്തുന്നതിരഞ്ഞെടുപ്പ് ഫലമാണുണ്ടായത്. പാര്‍ട്ടി വളരെ ഗൗരവത്തോടെയും സൂക്ഷ്മതയോടെയും ഈ തിരഞ്ഞെടുപ്പ്ഫലത്തെ വിശകലനം ചെയ്യേണ്ടതുണ്ട്''.
''ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ ഏറെ മുന്‍കൈ എടുത്തു. ആനുകൂല്യങ്ങള്‍ലഭ്യമാകാത്ത കുടുംബങ്ങള്‍ കേരളത്തില്‍ പരിമിതമായിരുന്നു. എന്നിട്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുംതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നമുക്കു പരാജയമാണുണ്ടായത്. ഇത് എന്തുകൊണ്ട് എന്നത്പരിശോധിക്കേണ്ടതുണ്ട്''.
സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച തിരഞ്ഞെടുപ്പ് വിശകലനത്തിലെ പരാമര്‍ശമാണ് മുകളില്‍സൂചിപ്പിച്ചിട്ടുള്ളത്.
ഈ പരിശോധനകള്‍ നടത്തുന്നതിനുമുമ്പ് ഒന്നു രണ്ടു കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. തങ്ങളുടെഅപ്രതീക്ഷിതമായ വിജയത്തില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന യു ഡി എഫും എല്‍ ഡി എഫിന്റെ ശത്രുക്കളുംപ്രചരിക്കുന്നത്. എല്‍ ഡി എഫിന്റെ അടിത്തറ തകര്‍ന്നു എന്നാണ്.
ഇതു വെറും ദിവാസ്വപ്നമാണ്. വസ്തുതകള്‍ക്ക് ഒട്ടും നിരക്കാത്തൊരു സംഗതി. ഞാന്‍ കണക്കുകളൊന്നും ഉദ്ധരിക്കാതെഎല്ലാവരും അംഗീകരിക്കുന്ന ഒരു പരമാര്‍ഥം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. അതിതാണ്. കഴിഞ്ഞ പാര്‍ലമെന്റ്തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവല്ലോ എല്‍ ഡി എഫ്. ഇത്തവണ വീണ്ടും പരാജയപ്പെട്ടു എന്ന വസ്തുതനിലനില്‍ക്കുമ്പോള്‍ത്തന്നെ പരമാര്‍ഥം കാണാതെ പോകരുത്. പാര്‍ലമെന്‍ഖ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്കൂടുതല്‍ വോട്ടുനേടി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അസംബ്ലി സെഗ്‌മെന്റുകളില്‍ എല്‍ ഡി എഫിന്ഇത്തവണ ലഭിച്ചവോട്ടുകള്‍ (ജില്ലാ പഞ്ചായത്തിലെ വോട്ടുകള്‍) കണക്കിലെടുത്താല്‍ ഏതാണ്ട് 45 ഓളംമണ്ഡലങ്ങളില്‍ ഭൂരിപക്ഷം എല്‍ ഡി എഫിനാണ്. ഏതാണ്ട് അത്രതന്നെ മണ്ഡലങ്ങളില്‍ 500 മുതല്‍ 3000 വരെയുള്ള വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് പിന്നില്‍ നില്‍ക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായിതാരതമ്യപ്പെടുത്തിയാല്‍ ഇതിനകം തന്നെ എല്‍ ഡി എഫ് അതിന്റെ നില ഗണ്യമായി മെച്ചപ്പെടുത്തി. ഒന്നിച്ചുനിന്ന്ഒരേ മനസോടെ എല്‍ ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഈ പോരായ്മ നിസംശയം നികത്തുവാന്‍ കഴിയും. അസംബ്ലിയിലേയ്ക്കു അടുത്തു തന്നെ നടക്കുവാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനു ഭൂരിപക്ഷം, നല്ലഭൂരിപക്ഷം, നേടുവാന്‍ കഴിയും.
അതു സാധിക്കണമെങ്കില്‍ എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ നല്ല ആത്മപരിശോധന നടത്തി, പോരായ്മകള്‍ക്കുപരിഹാരം കണ്ടെത്തണം എന്നത് വളരെ പ്രധാനമാണ്.
ചില ആശയങ്ങളിലും ചില ലക്ഷ്യങ്ങളിലും ഒക്കെ ഏതാണ്ട് സമാന ചിന്തകളുള്ള കക്ഷികള്‍, ആകാവുന്നത്ര ആശയ പൊരുത്തത്തിന്റെയടിസ്ഥാനത്തില്‍ രൂപം നല്‍കുന്ന ഒരു പൊതു പരിപാടിയാണ് ഐക്യത്തിന്റെ ആധാരശില. യോജിപ്പിന്റെ മൗലികമായ മറ്റൊരു സംഗതി, കക്ഷികള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും തുല്യതയുടെ അടിസ്ഥാനത്തിലുള്ള സമീപനവും തന്നെ. ഇത് എത്രത്തോളം കാത്തുസൂക്ഷിക്കുന്നു, അത്രത്തോളം ആ മുന്നണിയുടെ നിലനില്‍പ്പും പ്രവര്‍ത്തനവും ഭദ്രമായിരിക്കുകയും ചെയ്യും.
ഇന്ത്യ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസും അവരെ പിന്തുടര്‍ന്ന് അധികാരത്തിലെത്തിയ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയും ബൂര്‍ഷ്വാ ഭരണത്തിന്റെ പരിമിതികളുടെയും പരാജയത്തിന്റെയും നിദര്‍ശനങ്ങളാണ്. മതനിരപേക്ഷതയുടെ ഒരു പ്രശ്‌നമൊഴിച്ച് മറ്റെല്ലാറ്റിലും ഈ കക്ഷികള്‍ സമാനചിന്താഗതിക്കാരാണ്. അവരുടെ ഭരണം നമ്മുടെ നാടിനെ ദരിദ്രരുടെ നാടാക്കി. വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ ഇന്ത്യയില്‍ ഇവരുടെ സൃഷ്ടിയാണ്. നമ്മുടെ സുശക്തമായ, സമ്പദ്ഘടനയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളുടെയും വിദേശമൂലധനത്തിന്റെയും കളിയരങ്ങായി മാറ്റപ്പെടുകയാണ് രാജ്യം.ഇവിടെ ജനങ്ങളില്‍ ഭൂരിപക്ഷം നിരക്ഷരതയിലും ദാരിദ്ര്യത്തിലും കഴിയുന്നു. പോഷകാഹാര ലഭ്യതയ്ക്കുറപ്പില്ലാത്ത ഇന്ത്യയില്‍ സ്ത്രീകളും പ്രത്യേകിച്ച് കുട്ടികളും അനാരോഗ്യത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. കര്‍ഷകര്‍ കടക്കെണിയില്‍. അവര്‍ കൂട്ട ആത്മഹത്യയിലേയ്ക്കു നയിക്കപ്പെടുന്നു. തൊഴിലില്ലായ്മ കൊടികുത്തിവാഴുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന അഴിമതി കേസുകളുടെ ചുരുളുകള്‍ അഴിയുമ്പോള്‍ രാഷ്ട്രം കൊള്ള ചെയ്യപ്പെടുന്നതിന്റെ ഭീകരചിത്രങ്ങള്‍അനാവരണം ചെയ്യപ്പെടുന്നു. കള്ളപ്പണം പെരുകുന്നതിനൊരു കണക്കുമില്ല. അതു സൃഷ്ടിക്കുന്ന മാഫിയസംഘങ്ങളും ക്രിമിനലുകളും പൊതു തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ച് പാര്‍ലമെന്റും അസംബ്ലികളും അവരുടെ ചൊല്പടിക്കു നിറുത്തുന്ന മനംമടുപ്പിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്. ഇവിടെ അക്ഷരാര്‍ഥത്തില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു.
ഈ കടുത്ത ദുരവസ്ഥ സൃഷ്ടിച്ച ഇന്ത്യയിലെ ബൂര്‍ഷ്വാഭരണ രാഷ്ട്രീയത്തിന് ബദലെന്ത് എന്ന ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിനുള്ള ശക്തമായ മറുപടിയാണ് ഇടതുപക്ഷ ജനാധിപത്യ ബദല്‍. അത്തരം ഒരു ബദല്‍ രാഷ്ട്രീയശക്തി സൃഷ്ടിക്കുക എന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ കടമ നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് നാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കാണുന്നതും അതിനെ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നതും.
ഈ കടമ നിര്‍വഹിക്കുവാന്‍ ഇടതുപക്ഷങ്ങള്‍ക്കുമാത്രമായി ഇന്ത്യയില്‍ സാധിക്കുകില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്, ഇടതുപക്ഷശക്തികള്‍ ജനാധിപത്യശക്തികളുമായി യോജിക്കുന്നത്. ഇടതുപക്ഷശക്തികള്‍ക്കീ മുന്നണിയെ ഭദ്രമായി മുന്നോട്ടു നയിക്കുന്നതില്‍ വലിയ ചുമതലകളും ഉത്തരവാദിത്വവുമുണ്ട്. ജനാധിപത്യശക്തികളെ ഇടതുപക്ഷത്തോടൊപ്പം നിറുത്തുക എന്നത് അത്യാവശ്യമാണ്. ഇന്ത്യയില്‍ അര്‍ഥവത്തായ രാഷ്ട്രീയ മാറ്റങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ ഇടതുപക്ഷം അങ്ങേയറ്റം ക്ഷമയോടെ പക്വതയോടെ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ആ ശക്തികളെ കൂടെ നിറുത്തേണ്ടിവരും.
എന്തിന്? നാട്ടില്‍ വിപ്ലവകരമായ സാമൂഹിക മാറ്റങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി.
ഈ രംഗത്ത് കേരളത്തില്‍ പാര്‍ട്ടികളെ ക്ഷമയോടെ കൈകാര്യം ചെയ്യുന്നതില്‍ ഇടതുപക്ഷത്തിന് സംഭവിച്ച ജനാധിപത്യ പിഴവുകള്‍ സത്യസന്ധമായി പരിശോധിച്ചേ മതിയാകൂ. അത് ഭാവിയില്‍ ഇടതു ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുതകും. ഇടതുപക്ഷം പറയുന്നതൊക്കെ അനുസരിച്ച് അനുസരണയോടെ അവര്‍ മുന്നണിയില്‍ നിന്നുകൊള്ളണം എന്ന സമീപനം തെറ്റു തന്നെയാണ്. പൊതുവായംഗീകരിച്ച പരിപാടികളിലുറച്ചു നില്‍ക്കുന്നതിനപ്പുറം അത്തരം പാര്‍ട്ടികളെ നിര്‍ണയിക്കുന്നതു ശരിയല്ല.
അതുപോലെ തന്നെ ചെറിയ പാര്‍ട്ടികളുടെ കൈവശമുള്ള പരിമിതമായ അസംബ്ലി-പാര്‍ലമെന്റ് സീറ്റുകള്‍ തട്ടിപ്പറിക്കുന്ന സമീപനവും മുന്നണി ബന്ധങ്ങളെ ശിഥിലമാക്കും.
ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഇന്ത്യയില്‍ സൃഷ്ടിക്കുന്നതിനു നമ്മള്‍ നമ്മുടേതായ സംഭാവനകള്‍ ചെയ്യുകയാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ അതിനു സഹിക്കുന്ന ഏതു ത്യാഗവും അധികമാവുകയില്ല.
ഈ പ്രശ്‌നത്തില്‍ എല്‍ ഡി എഫില്‍ സംഭവിച്ച പിഴവുകള്‍ എല്‍ ഡി എഫിനെ ദുര്‍ബലമാക്കുവാനേ സഹായിച്ചുള്ളൂ. കൂടെനിന്ന ജനാധിപത്യ ശക്തികള്‍ മറുഭാഗം ചേര്‍ന്നപ്പോള്‍ ബലാബലത്തില്‍ മാറ്റവും സംഭവിച്ചു. അതു പരാജയത്തിന് വഴിവെച്ചു.
കൂടുതല്‍ ജനാധിപത്യശക്തികളെ ഇടതുപക്ഷത്തോടൊപ്പം നിറുത്തുക എന്ന കടമ ഇന്ന് സുപ്രധാനമാണ് എന്ന് മനസ്സിലാക്കി, ആ ശക്തികളെ ഇടതുപക്ഷത്തോടടുപ്പിക്കുവാനുള്ള ശ്രമം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.
മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണ് ഇടതുപക്ഷം. ഇതാണ് വസ്തുത എങ്കിലും അവര്‍ക്ക് ഒരുപാടു സംശയങ്ങളും ഭയവുമുണ്ട്. ഭൗതികവാദികളായ ഇടതുപക്ഷം, മതന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യത്തെയും പ്രാര്‍ഥനാവകാശങ്ങളെയും ഹനിക്കും എന്നാണവരുടെ ഉത്ക്കണ്ഠ. ഈ ആശങ്ക ഇല്ലാതാക്കുവാന്‍ ക്ഷമയോടെ മാന്യമായി ഉന്നത നിലവാരം പുലര്‍ത്തികൊണ്ടുള്ള കേരളം ശ്രദ്ധിച്ച സംവാദങ്ങള്‍ നടത്തിയ മഹത്തായ ഒരു പാരമ്പര്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. അതു മതന്യൂനപക്ഷത്തെ നന്നായി സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ മതന്യൂനപക്ഷത്തിന്റെ മറവില്‍ നിക്ഷിപ്ത താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനെയും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയും ഉറച്ചുനിന്നെതിര്‍ക്കേണ്ടതുമാണ്. പക്ഷേ ഇതൊക്കെ ചെയ്യുമ്പോള്‍ നാമുപയോഗിക്കുന്ന വാക്കുകളും നമ്മുടെ പ്രവൃത്തികളും ഒക്കെ തികച്ചും മാന്യമായിരിക്കണം.
പൊതുജീവിതത്തില്‍ നാം വിനയാന്വിതരായിരിക്കണം. നമ്മുടെ പ്രവൃത്തികള്‍ സംശയത്തിനതീതമായിരിക്കണം. നമ്മുടെ ജീവിതം അഴിമതിയുടെ കറപുരളാത്തതായിരിക്കണം. നമ്മള്‍ സംസ്‌കാരത്തിനും മാന്യതയ്ക്കും നിരക്കാത്തതൊന്നും പൊതുജീവിതത്തില്‍ ചെയ്യരുത്. അതു ജനങ്ങള്‍ അംഗീകരിക്കുകില്ല. അവര്‍ നമ്മളില്‍ നിന്നകന്നു പോവുകയും ചെയ്യും.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് ചെയ്ത പ്രവൃത്തികള്‍ ശ്ലാഘനീയമാണ്. എന്നാല്‍ കേരളം വലിയൊരു മിഡില്‍ ക്ലാസ് ജനവിഭാഗത്തിന്റെ നാടാണ് എന്നു നാം വിസ്മരിക്കരുത്. ഉദ്യോഗസ്ഥര്‍, ചെറിയ വ്യവസായികള്‍, കച്ചവടക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കോളജധ്യാപകര്‍, അഭിഭാഷകര്‍, സാഹിത്യകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ഒരുപാടു വിഭാഗങ്ങള്‍ ഇതില്‍പെടുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പാവങ്ങളുടെ പ്രശ്‌നങ്ങളല്ല, വ്യത്യസ്തമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വമായ പരിഗണനയര്‍ഹിക്കുന്നു എന്ന കാര്യം വിസ്മരിച്ചുകൂട.
നല്ല റോഡ്, വിദ്യാഭ്യാസ സൗകര്യങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍, സ്‌പോര്‍ട്‌സ് സൗക്യങ്ങള്‍, റിക്രിയേഷന്‍ സൗകര്യങ്ങള്‍, നല്ല നടപ്പാതകളും പാര്‍ക്കുകളും, വിനോദസഞ്ചാര സൗകര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ അവരുടെ പ്രശ്‌നങ്ങളാണ്. മനപൂര്‍വമല്ലെങ്കിലും ഈ പ്രശ്‌നങ്ങള്‍ക്കര്‍ഹമായ പ്രാധാന്യം നല്‍കി അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ എല്‍ ഡി എഫിനു കഴിഞ്ഞുവോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഈ പോരായ്മ നികത്തണം. ഇടത്തരക്കാരുടെ സമൂഹം പൊതുവേ നമ്മുടെ ബന്ധുക്കളാണ് എന്ന തിരിച്ചറിവും നമുണ്ടുക്കാവണം.
''ആരു ഭരിച്ചാലെന്ത്? എല്ലാമൊരുപോലെ!'' ഈ വര്‍ത്തമാനം ഇന്നും ഒരുപാടാളുകള്‍ പറയുന്ന വര്‍ത്തമാനമാണ്.
പകലും രാത്രിയും പോലുള്ള വ്യത്യാസമുണ്ട് എല്‍ ഡി എഫും യു ഡി എഫും തമ്മില്‍. എന്നാല്‍ ഈ വ്യത്യാസം എല്‍ ഡി എഫിന്റെ നയത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍. ഏറ്റവും താഴെത്തട്ടില്‍ വരെയുള്ള ജനങ്ങളോടു വിശദീകരിച്ചു കൊടുക്കുന്ന ഒരു തുടര്‍ച്ചയായ ക്യാമ്പയിന്‍ നടത്തുന്നതില്‍ എല്‍ ഡി എഫ് വേണ്ടത്ര വിജയിച്ചില്ല.
എല്‍ ഡി എഫിന് വോട്ടു ചെയ്യുകയും പിന്തുണ നല്‍കുകയും ചെയ്ത ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഒന്നിച്ച് ഭരണനേട്ടങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും എല്‍ ഡി എഫ് ജനങ്ങളെ സമീപിക്കുമെന്നാണ്. അവരുടെ എല്ലാ തലങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ ഒരുമിച്ച് എല്‍ ഡി എഫ് കൈകാര്യം ചെയ്യുമെന്നാണ്.
ഈ പ്രതീക്ഷിയ്‌ക്കൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല. ഈ വീഴ്ചയ്ക്കു പരിഹാരം കണ്ടേതീരൂ.

മുങ്ങുന്ന ലീഗ് കപ്പലിനെ രക്ഷിക്കാനാവുമോ ? - സി.കെ.ചന്ദ്രപ്പന്‍
യു ഡി എഫിലെയും എല്‍ ഡി എഫിലെയും ഓരോ പാര്‍ട്ടികള്‍ കൊച്ചി കേന്ദ്രമായി ഗൂഢാലോചന നടത്തിയെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവം അര്‍ധസത്യമാണ്. അധികാരം നിലനിര്‍ത്താനും ഉന്തിയിട്ടു കയറാനുമൊക്കെയുള്ള പാര്‍ട്ടിയില്‍ ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നാണ് അദ്ദേഹത്തിന്റേതായി മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്.
എല്‍ ഡി എഫിലെ ഏതു പാര്‍ട്ടിയാണ് കൊച്ചിയില്‍ നടന്ന ഈ ഗൂഢാലോചനയില്‍ പങ്കാളിയായത് എന്ന് എന്തേ കുഞ്ഞാലിക്കുട്ടി പറയാതിരുന്നത്. പ്രസ്താവനയുടെ രണ്ടാം ഭാഗത്തു പറയുന്നത് സത്യം. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിക്കുന്ന ലീഗ് നേതാക്കളുടെ രണ്ടും കല്‍പിച്ചുള്ള പടപ്പുറപ്പാടിനെക്കുറിച്ചാണ് കുഞ്ഞാലിക്കുട്ടി പ്രതിപാദിക്കുന്നത്. എന്നാല്‍ അവിടെയും മുഴുവന്‍ സത്യം അദ്ദേഹം പറഞ്ഞില്ല.
ഒരു നാറുന്ന ഗൂഢാലോചനയെക്കുറിച്ച് ഇന്നത്തെ വിവാദത്തിന് തിരികൊളുത്തിയ തന്റെ ആദ്യ പ്രസ്താവനയില്‍ കുഞ്ഞാലിക്കുട്ടി വിവരിച്ചത് അദ്ദേഹമിന്നു സൗകര്യപൂര്‍വം മറക്കുകയാണ്. ആ ഗുഢാലോചനയിലെ മുഖ്യ കക്ഷി കുഞ്ഞാലിക്കുട്ടി തന്നെ, കൂട്ടാളി അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവും. ഇവര്‍ നടത്തിയ ഗൂഢാലോചന കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്നു കുഞ്ഞാലിക്കുട്ടിയ്ക്ക് രക്ഷപ്പെടുവാന്‍ വേണ്ടിയാണ്. ഈ ഗൂഢാലോചനയുടെ ഫലമായി ഒരു ക്രൈം ത്രില്ലറില്‍ ദര്‍ശിക്കുന്നതുപോലെ ഒട്ടേറെ സംഭവങ്ങള്‍ നടന്നതായി ഇന്ന് നമുക്കൊക്കെ അറിയാം.
അറിഞ്ഞുകൊണ്ട് ഭരണഘടനാ ലംഘനവും നടത്തി. മന്ത്രിയെന്ന നിലയില്‍ ഭീഷണിക്കു വഴങ്ങിയായാലും എങ്ങനെ എങ്കിലും കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി താന്‍ ഒട്ടേറെ കാര്യങ്ങള്‍ തന്റെ ഭാര്യാസഹോദരീ ഭര്‍ത്താവിന് ചെയ്തുകൊടുത്തതായി കുഞ്ഞാലിക്കുട്ടി ലോകത്തോടു വിളിച്ചു പറഞ്ഞു; എന്നിട്ടും അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം.
ഈ കറുത്ത ഗൂഢാലോചനയുടെ നീചമായ വശം എല്ലാവരും കണ്ടതാണ്, കേട്ടതാണ്, ഇന്ത്യാ വിഷനിലൂടെയും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് നടത്തിയ പത്രസമ്മേളനത്തിലെ പ്രഖ്യാപനത്തിലൂടെയും.
അവരുടെ ഗൂഢാലോചനയുടെ ഭാഗമായി കോടിക്കണക്കിനു രൂപ പലര്‍ക്കും നല്‍കപ്പെട്ടു. ആദ്യം പണം കൊടുത്ത ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ നായിക റജീനയെ നിശബ്ദയാക്കി; മൊഴിമാറ്റി പറയുവാനും അവര്‍ തയ്യാറായി.
വിധി തനിക്കനുകൂലമാക്കാന്‍ വേണ്ടി രണ്ടു ജഡ്ജിമാരെ കയ്യിലെടുത്തു; ചോദിച്ചത്ര കൈക്കൂലി നല്‍കി. ഫലമോ കുഞ്ഞാലിക്കുട്ടിയ്ക്കു രക്ഷപ്പെടുവാന്‍ കഴിയുംവിധം കേസിന്റെ വിധിയും വന്നു.
കുഞ്ഞാലിക്കുട്ടി എന്തിന് പി ഡി പി യ്ക്ക് 50,00,000 രൂപ വാഗ്ദാനം നല്‍കി പൊന്നാനി മണ്ഡലത്തില്‍ ഒരു പി ഡി പി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിച്ചു. ഈ വിവരം വെളിയില്‍ കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവായ റൗഫാണ്. ഇവിടെ മറ്റൊരു ഗൂഢാലോചന നമുക്കുകാണാം. പൊന്നാനിയിലെ ഐ യു എം എല്‍ സ്ഥാനാര്‍ഥി മുഹമ്മദ് ബഷീറിന്റെ പരാജയം ഉറപ്പാക്കുക എന്നതായിരുന്നൂ ഇവിടെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. അതുവഴി ലീഗ് രാഷ്ട്രീയത്തില്‍ എതിരില്ലാതെ മുടിചൂടാമന്നനായി നില്‍ക്കുവാനായിരുന്നു കുഞ്ഞാലിക്കുട്ടി ശ്രമിച്ചതെന്നാണ് റൗഫ് പറയുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ രഹസ്യങ്ങള്‍ ഇന്ത്യാവിഷന്‍ ചാനലിലൂടെ മുനീര്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചുവെന്ന് പറയുമ്പോള്‍ അത് ''സ്ഥാനത്തിരിക്കുന്നവരെ ഉന്തിയിട്ട് കയറാനുള്ള പാര്‍ട്ടിയിലെ തന്നെ ചിലരുടെ അതിമോഹമാണ് എന്ന്'' കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ ഉദാഹരണമാകാം. പക്ഷേ ഈ ഗൂഢാലോചന വെളിപ്പെടുത്തുന്നത് ലീഗ് രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന നാറുന്ന വെട്ടിപ്പിടുത്ത ശ്രമങ്ങളുടെ ഇരുണ്ട ജുഗുപ്‌സാവഹമായ കഥകളാണ്. ലീഗിന്റെ അത്യുന്നത നേതാവ് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിട്ടും മുനീര്‍ അനുസരിച്ചില്ല. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ മുനീറിനെ കണ്ടു കെഞ്ചിയിട്ടും മുനീറിന്റെ തീരുമാനം മാറിയില്ല. ലീഗ് രാഷ്ട്രീയത്തിന്റെ അറപ്പും വെറുപ്പുമുളവാക്കുന്ന സംഭവങ്ങളുടെ ചുരുളുകളാണ് ഇവിടെ അഴിഞ്ഞത്.
ഈ ഗൂഢാലോചനയില്‍ കേരള കോണ്‍ഗ്രസിന് പങ്കുണ്ടോ എന്നു ചോദിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ''ഇല്ല'' എന്നു മറുപടി പറഞ്ഞു
ഇവിടെ മറ്റൊരു ഗൂഢാലോചന തുടങ്ങുന്നതു കാണാം. യു ഡി എഫിലെ രണ്ടാമത്തെ പാര്‍ട്ടി ഏതാണെന്ന് തര്‍ക്കം തുടങ്ങിയിട്ട് കാലം ഏറെയായി. കുഞ്ഞാലിക്കുട്ടി പറഞ്ഞു അത് മുസ്ലീം ലീഗാണ് എന്ന്. മാണി ഉടന്‍ മറുപടി കൊടുത്തു, അല്ല അതു കേരള കോണ്‍ഗ്രസു തന്നെ. ഈ തര്‍ക്കത്തിന്റെ പിന്നില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും ഉപമുഖ്യമന്ത്രിപ്പട്ടം അണിയാന്‍ പോകുന്നത് എന്ന കാര്യമാണ്.
ഈ പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടി എടുത്ത നിലപാട് ലീഗിനനുകൂലമെന്ന് തോന്നാവുന്നതായിരുന്നു. മാണി തക്കം നോക്കി നില്‍ക്കുമ്പോഴാണ് ലീഗിനകത്തെ ഈ പൊട്ടിത്തെറി.
തക്ക സമയത്ത് മാണി അതു മുതലാക്കി. മാണിയുടെ സ്വന്തക്കാരനായ പീറ്റര്‍ ആയിരുന്നല്ലോ കുഞ്ഞാലിക്കുട്ടിയുടെ കഥ കഴിക്കാന്‍ രംഗത്തു വന്നത്. പീറ്റര്‍ പറഞ്ഞല്ലോ താനാണ് കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ജഡ്ജിമാരെ വശത്താക്കാന്‍ ഇടനിലക്കാരനായിരുന്നതെന്ന്. യു ഡി എഫ് രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ നടന്ന മറ്റൊരു ഗൂഢാലോചനയല്ലേ ഇത്?
ഈ ഇരുണ്ട വിവാദങ്ങള്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ കടപുഴകി വീണത് അധികാരത്തിലേക്ക് ഇനിയധികം ദൂരമില്ല എന്നു സ്വപ്നം കണ്ട യു ഡി എഫിന്റെ മോഹങ്ങളാണ്, ഇതില്‍ അലസിപ്പോയത് ഉമ്മന്‍ ചാണ്ടിയുടെ അശ്വമേധയാത്രയായിരുന്ന കേരള വിമോചന യാത്രയുടെ പ്രഖ്യാപനങ്ങളും.
മുങ്ങുന്ന ലീഗ് കപ്പലിനെ എങ്ങിനെയും രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നു പറന്നുവന്ന ഇ അഹമ്മദ് പറഞ്ഞു ''ഗൂഢാലോചന'', ലീഗ് കുഞ്ഞാലിക്കുട്ടിയുടെ പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഈ പ്രസ്താവന തന്നെ മുനീറും ആവര്‍ത്തിച്ചു. ഈ രണ്ടുപേരും പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉള്ളില്‍ അവര്‍ ചിരിക്കുകയായിരുന്നിരിക്കണം.
ഇടിവെട്ടുകൊള്ളുംപോലെയുള്ള ഒരാഘാതമാണ് ഈ സംഭവം യു ഡി എഫിന് ഏല്‍പ്പിച്ചത്. രക്ഷിക്കാന്‍ രണ്ടു ദിവസം തനിക്കു നിമോണിയയാണെന്നു പറഞ്ഞ് നാട്ടുകാരെ മുഖം കാണിക്കാന്‍ വയ്യാതെ ''വിമോചനയാത്ര''യില്‍ നിന്നോടി ഒളിച്ച ഉമ്മന്‍ ചാണ്ടി ഒരു റെസ്‌ക്യൂ ഓപ്പറേഷന്‍ നടത്തുന്നു. കൂടെ രമേശ് ചെന്നിത്തലയുമുണ്ട്. വൈകിയാണെങ്കിലും തനിക്കുപറ്റിയ തെറ്റ് ഏറ്റു പറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അദ്ദേഹം അനുമോദിച്ചു. രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു ഇത് ഗൂഢാലോചനയാണെന്ന്.
ശരിയാണ്, ഗൂഢാലോചന തന്നെ. ഈ ഗുഢാലോചനയിലെ നായകന്മാരും വില്ലന്മാരും വിദൂഷകരുമൊക്കെ യു ഡി എഫിന്റെ പാളയത്തിലുള്ളവര്‍ തന്നെ.
ഈ ഗൂഢാലോചനയില്‍ എവിടെയാണ് ലീഗും യു ഡി എഫും എല്‍ ഡി എഫിനെ കണ്ടത്? അതവര്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല. കാരണം അതു വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു കടും നുണയാണ്. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയും യു ഡി എഫും ഇതെല്ലാം ഗൂഢാലോചനയാണെന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചു പറയുന്നത്.

ജനങ്ങളുടെ അഭിവൃദ്ധിയും അടിസ്ഥാന വികസനവും ലക്ഷ്യമിടുന്ന ബജറ്റ് - സി.കെ ചന്ദ്രപ്പന്‍
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റും ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതുംദീര്‍ഘവീക്ഷണമുള്ളതുമാണെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ ജീവിതാഭിവൃദ്ധി ഉയര്‍ത്താന്‍ കഴിയുന്ന ഒട്ടേറെ ക്ഷേമ പരിപാടികള്‍ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. 2006-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ 100-110 രൂപയായിരുന്ന ക്ഷേമ പെന്‍ഷനുകള്‍ കുടിശികതീര്‍ത്ത് നല്‍കിയതും 300 രൂപയായി ഉയര്‍ത്തിയതും ഈ സര്‍ക്കാരാണ്. അത് 400 രൂപയായി ഉയര്‍ത്തിയത്പാവപ്പെട്ടവരോടുള്ള എല്‍.ഡി.എഫിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നു.
വീട്ടുജോലിക്കാര്‍, പാചക തൊഴിലാളികള്‍, അണ്‍-എയ്ഡഡ് സ്‌കൂള്‍-കോളേജ് അദ്ധ്യാപകര്‍, സ്വകാര്യആശുപത്രികളിലെ നഴ്‌സുമാര്‍, ജീവനക്കാര്‍, പാരലല്‍ കോളേജ് അദ്ധ്യാപകര്‍ എന്നിവര്‍ക്കായി പുതുക്ഷേമനിധിപദ്ധതികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതും
എല്‍.ഡി.എഫിന്റെ സമീപനം വ്യക്തമാക്കുന്നതാണ്.
കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കേന്ദ്രം അംഗീകരിച്ചിരിക്കുന്നത് 11.5 ലക്ഷം പേരെ മാത്രമാണ്. കേരളത്തില്‍ അത് 20 ലക്ഷമായാണ് അംഗീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍ 35 - 40 ലക്ഷമായിബി.പിഎല്ലുകാരുടെ എണ്ണം ഉയര്‍ത്താനുള്ള തീരുമാനവും കേരള ജനത സ്വാഗതം ചെയ്യും.
വിലക്കയറ്റം തടയാനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ബജറ്റിലൂടെമുന്നോട്ടുവെച്ചിട്ടുണ്ട്. സപ്‌ളൈകോവഴി കമ്പോള വിലയേക്കാള്‍ 30-50 ശതമാനം വരെ വില കുറച്ച് നല്‍കിയിരുന്നഅവശ്യ വസ്തുക്കളുടെ വിതരണം കൂടുതല്‍ വിപുലീകരിക്കാനും റേഷന്‍ കടകളിലൂടെ 13 ഇനം ഭക്ഷ്യവസ്തുക്കള്‍വിതരണം ചെയ്യാനും 300 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ 50 ശതമാനം വില കുറച്ച് നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങള്‍വിലക്കയറ്റം പ്രതിരോധിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടുവരുന്ന നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്തും.
പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്ന ജനതാല്‍പ്പര്യം ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നു. നെല്ലിന്റെ സംഭരണ വിലരൂപയായി ഉയര്‍ത്തിയത് ഈ സര്‍ക്കാരിന് കര്‍ഷകരോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നതാണ്. നവജാതശിശുക്കളുടെ പേരില്‍ 10000 രൂപ നിക്ഷേപിക്കുമെന്ന തീരുമാനവും ശ്രദ്ധേയമാണ്.
പൊതുവിദ്യാഭ്യാസ മണ്ഡലത്തെ ശക്തിപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ പരിഗണന നല്‍കാനുംബജറ്റിന് കഴിഞ്ഞു. റോഡുകള്‍ നവീകരുക്കുവാനും കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കാനുമുള്ള വിഹിതവും ബജറ്റില്‍വകയിരുത്തിയിട്ടുണ്ട്.
ജനങ്ങളുടെ ക്ഷേമവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യംവെക്കുന്ന ജനകീയ ബജറ്റ് ജനങ്ങള്‍ സ്വാഗതംചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് വിലയിരുത്തി.
സി.കെ ചന്ദ്രപ്പന്‍

സഹകരണവകുപ്പ്
നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ സഹകരണമേഖല വഹിക്കുന്ന പങ്ക് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുളള വസ്തുതയാണ്. കഴിഞ്ഞ 55 മാസത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണം ഈ മേഖലയിലുണ്ടാക്കിയ വളര്‍ച്ച അഭിമാനകരമാണ്. സംസ്ഥാനമാകെ 25000 ഓളം സഹകരണസംഘങ്ങള്‍. അതില്‍ 15000 ഓളം സഹകരണവകുപ്പിന് കീഴില്‍. കേരള സമൂഹത്തില്‍ സഹകരണമേഖല കടന്നുചെല്ലാത്ത മേഖലകളില്ല എന്നായിരിക്കുന്നു. ഗ്രാമീണ കാര്‍ഷിക മേഖലയുടെ വികസനപ്രക്രിയയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരികമേഖലകളില്‍ കരുത്തുറ്റ ശക്തിയായി സഹകരണമേഖല വളര്‍ന്നുകഴിഞ്ഞു. ഭദ്രമായ സാമ്പത്തികാടിത്തറയും ശക്തമായ പശ്ചാത്തല സൗകര്യങ്ങളും, സമൂഹത്തിലെ സമസ്തജനവിഭാഗങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടുളള പ്രവര്‍ത്തനശൈലിയും സഹകരണപ്രസ്ഥാനത്തെ ജീവിതഗന്ധിയാക്കി മാറ്റി. മറ്റൊരര്‍ത്ഥത്തില്‍ ജനകീയ സംഘശക്തിയുടെ ഉദാത്തമായ മാതൃകയാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം.
സഹകരണ നവരത്‌നം കേരളീയം
സഹകരണമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി 12-ാം കേരള നിയമസഭയുടെ 5-ാം സമ്മേളനത്തില്‍ 2007 ജൂലൈ 4-ന് ബഹു. സഹകരണം, കയര്‍ വകുപ്പുമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച ഒന്‍പതിന കര്‍മ്മപരിപാടിയാണ് 'സഹകരണനവരത്‌നം കേരളീയം' പരിപാടി. കേരളസമൂഹത്തില്‍ സര്‍വ്വതലസ്പര്‍ശിയായ ഇടപെടല്‍ നടത്താന്‍ കഴിവുളള പരിപാടിയ്ക്കായി വിഭാവനം ചെയ്ത ഈ പരിപാടിയിലൂടെ സഹകരണമേഖല കരുത്താര്‍ജ്ജിച്ച് മുന്നോട്ടുപോവുകയാണ്.
· സഹകരണ നിക്ഷേപം കേരളീയം
· സഹകരണ കാര്‍ഷികം കേരളീയം
· സഹകരണ വിദ്യാഭ്യാസം കേരളീയം
· സഹകരണ ആരോഗ്യം കേരളീയം
· സഹകരണ സാമൂഹ്യം കേരളീയം
· കുടിശികനിവാരണം കേരളീയം
· അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളീയം
· സഹകരണ വിപണനം കേരളീയം
· സഹകരണ പ്രചരണം കേരളീയം
സഹകരണ നിക്ഷേപ വായ്പാമേഖല
കേരളത്തിലെ സഹകരണമേഖല ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നത് പ്രധാനമായും നിക്ഷേപരംഗത്താണ്. നിക്ഷേപ വായ്പാമേഖലയില്‍ നാം നടത്തിയ ഗുണപരമായ ഇടപെടല്‍ മൂലമാണ് ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പോലും കേരളത്തിലെ സഹകരണ നിക്ഷേപ വായ്പാമേഖല കരുത്താര്‍ജ്ജിച്ചതിന് കാരണം.
സംസ്ഥാന സഹകരണബാങ്കിന്റെ 20 ശാഖകളും, 14 ജില്ലാ സഹകരണ ബാങ്കുകളും, 64 ശാഖകളും, 1603 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും 2044 ശാഖകളും, 60 അര്‍ബണ്‍ ബാങ്കുകളും അവയുടെ 200 ഓളം ശാഖകളും, 998 എംപ്ലോയീസ് സംഘങ്ങളും അവയുടെ 200 ഓളം ശാഖകളും ഉള്‍പ്പെട്ടതാണ് കേരളത്തിലെ സഹകരണ നിക്ഷേപമേഖല. ഇവയുടെ കൂടെ സംസ്ഥാന കാര്‍ഷിക വികസനബാങ്കിന്റെ കീഴിലുള്ള 48 പ്രാഥമിക കാര്‍ഷികവികസനബാങ്കുകളും അവയുടെ ബ്രാഞ്ചുകളും 864 പട്ടികജാതി/പട്ടികവര്‍ഗ്ഗസംഘങ്ങള്‍, ഹൗസിംഗ് ഫെഡറേഷന്റെ കീഴിലുളള 284 പ്രൈമറി ഹൗസിംഗ് സഹകരണസംഘങ്ങള്‍, 36 ഫാര്‍മേഴ്‌സ് സഹകരണസംഘങ്ങള്‍, 82 കാര്‍ഷികേതര വായ്പാസംഘങ്ങള്‍ തുടങ്ങിയവയൊക്കെ കൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ വായ്പാമേഖല.
രാജ്യത്തെ മൊത്തം 94950 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ 1.69% ആയ 1603 സംഘങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂ. എന്നാല്‍ 31-03-2008-ലെ കണക്കനുസരിച്ച് പ്രാഥമിക സംഘങ്ങളുടെ മൊത്തം നിക്ഷേപ തുകയായ 25449 കോടി രൂപയുടെ 71.5% ഉം (18200 കോടി രൂപ) കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ നിക്ഷേപമായിരുന്നു. നിക്ഷേപം, പ്രവര്‍ത്തന മൂലധനം, നില്‍പ്പ് വായ്പകള്‍, ശരാശരി ഹ്രസ്വകാല കാര്‍ഷികവായ്പ നില്‍പ്പ് തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളത്തിലെ സഹകരണമേഖല അഖിലേന്ത്യാ നിലവാരത്തേക്കാള്‍ മുന്നിലാണ്.
നിക്ഷേപ സമാഹരണം
സഹകരണ നിക്ഷേപ-വായ്പാമേഖലയില്‍ അത്ഭുതാര്‍ഹമായ ചലനം സൃഷ്ടിച്ച് 1976-ല്‍ ആരംഭിച്ചതാണ് നിക്ഷേപ സമാഹരണയജ്ഞം. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഇത് നടത്തിയിരുന്നത്. സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് കൂടി വായ്പാസൗകര്യം ലഭിക്കുന്നതിന് അധികവിഭവ സമാഹരണം ആവശ്യമായിതീര്‍ന്നു. നിക്ഷേപ സമാഹരണത്തിന്റെ പ്രേരകശക്തി ഇത്തരത്തിലുള്ള സാമൂഹ്യപ്രതിബദ്ധതയായിരുന്നു. 2010 മാര്‍ച്ച് മാസം നാം നടത്തിയത്, 31-ാമത് നിക്ഷേപ സമാഹരണയജ്ഞം ആയിരുന്നു. ഈ 31 നിക്ഷേപസമാഹരണയജ്ഞങ്ങളിലൂടെ 26495.14 കോടി രൂപ സമാഹരിക്കാനായത് എടുത്തുപറയേണ്ട നേട്ടമാണ്. ഇതില്‍ 13332.95 കോടി രൂപ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ശേഖരിച്ചത്. 2007, 2008, 2009, 2010 വര്‍ഷങ്ങളിലെ മാര്‍ച്ച് മാസത്തിലെ നിക്ഷേപ സമാഹരണയജ്ഞത്തിലൂടെ ശേഖരിച്ച നിക്ഷേപത്തിന്റെ കണക്ക് താഴെ കൊടുക്കുന്നു.
വര്‍ഷം ലക്ഷ്യം നേട്ടം
28-ാമത് നിക്ഷേപ സമാഹരണയജ്ഞം 2007 മാര്‍ച്ച് 1000 1719.93
29-ാമത് നിക്ഷേപ സമാഹരണയജ്ഞം 2008 മാര്‍ച്ച് 1000 2928.03
30-ാമത് നിക്ഷേപ സമാഹരണയജ്ഞം 2009 മാര്‍ച്ച് 1250 4549.37
31-ാമത് നിക്ഷേപ സമാഹരണയജ്ഞം 2010 മാര്‍ച്ച് 1250 4135.62
ആകെ 4500 13332.൯൫
2002-ല്‍ 853.20കോടി രൂപ 2003-ല്‍ 914.08 കോടി രൂപ, 2004-ല്‍ 1304.07 കോടി രൂപ, 2005-ല്‍ 1305.38 കോടി രൂപ, 2006-ല്‍ 1539.55 കോടി രൂപ ശേഖരിച്ച സ്ഥലത്താണ് മേല്‍നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.
സഹകരണനിക്ഷേപം കേരളീയം
സഹകരണ നവരത്‌നം കേരളീയം പരിപാടിയുടെ ഭാഗമായി കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാവര്‍ഷവും നവംബര്‍ മാസം നിക്ഷേപ സമാഹരണമാസാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായി സഹകരണ നിക്ഷേപം കേരളീയം എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലി പ്രമാണിച്ച് 2006 നവംബര്‍ മാസം 1 മുതല്‍ 2007 ജനുവരി 31 വരെ ഒരു നിക്ഷേപ സമാഹരണക്യാമ്പയിന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംഘടിപ്പിച്ചു. പ്രസ്തുത സംരംഭത്തിലൂടെ 1260.80 കോടി രൂപയുടെ അധികനിക്ഷേപം സമാഹരിക്കുന്നതിന് കഴിഞ്ഞു.
തുടര്‍ന്ന് അടുത്ത മൂന്നുവര്‍ഷം 'സഹകരണനിക്ഷേപം കേരളീയം' എന്ന ക്യാമ്പയിന്‍ വളരെ വിജയകരമായി നടത്തുന്നതിന് കഴിഞ്ഞു. 2007 നവംബര്‍ 1 മുതല്‍ 30 വരെ നടന്ന ക്യാമ്പയിനിയില്‍ 2906.59 കോടി രൂപയും, 2008 നവംബര്‍ 1 മുതല്‍ 30 വരെ നടന്ന ക്യാമ്പയിനില്‍ 2675.25 കോടി രൂപയും സമാഹരിച്ചു. 2009 നവംബര്‍ 1 മുതല്‍ നടന്ന കാമ്പയിനില്‍ 3803.03 കോടി രൂപയാണ് ശേഖരിച്ചത്. പട്ടിക താഴെക്കൊടുക്കുന്നു.
സഹകരണനിക്ഷേപം കേരളീയം (തുക കോടിയില്‍)
വര്‍ഷം ലക്ഷ്യം നേട്ടം
നിക്ഷേപ സമാഹരണം 2006 നവംബറില്‍ 1260.80
സഹകരണ നിക്ഷേപം കേരളീയം - 2007 2000 2906.59
സഹകരണ നിക്ഷേപം കേരളീയം - 2008 2000 2675.25
സഹകരണ നിക്ഷേപം കേരളീയം - 2009 2000 3803.03
ആകെ 6000 10645.67
നിക്ഷേപരംഗത്ത് വന്‍കുതിപ്പ്
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സഹകരണ മേഖലയിലെ ആകെ നിക്ഷേപം 20287.23 കോടി രൂപയായിരുന്നു. ഇപ്പോള്‍ 65000 കോടി രൂപയായി വര്‍ദ്ധിച്ചുവെന്നത് പ്രസ്താവ്യമാണ്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലഘട്ടത്തിലാണ് നാം ഈ നേട്ടം കൈവരിച്ചത് എന്നത് സഹകരണമേഖലയുടെ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുന്നു. 2006-07 മുതല്‍ 2009-2010 വരെയുള്ള നാലുസാമ്പത്തികവര്‍ഷങ്ങളില്‍ നിക്ഷേപ രംഗത്ത് ആകെയുണ്ടായ വര്‍ദ്ധനവ് 40846.92 കോടി രൂപയാണ്. അതില്‍ 23978.62 കോടി രൂപ ക്യാമ്പയിനിലൂടെ മാത്രം നേടിയ തുകയാണ്. പട്ടിക താഴെ കൊടുക്കുന്നു.
രണ്ട് നിക്ഷപപദ്ധതികളിലായി ഓരോവര്‍ഷവും
വര്‍ദ്ധിച്ച നിക്ഷേപ തുകകള്‍ (തുക കോടിയില്‍)
വര്‍ഷം ക്യാമ്പയിനിലെ വര്‍ദ്ധനവ് ആകെ വര്‍ദ്ധനവ്
2006-07 2980.73 8467.37
2007-08 5834.62 8887.39
2008-09 7224.62 10433.09
2009-2010 7938.65 13059.07
ആകെ 23978.62 40846.92
മെച്ചപ്പെട്ട പലിശനിരക്കാണ് നിക്ഷേപങ്ങള്‍ക്ക് നല്‍കിവരുന്നത്. പരിശ നിര്‍ണ്ണയ കമ്മിറ്റി കൂടി ഡിപ്പോസിറ്റുകളുടെയും വായ്പകളുടെയും പലിശനിരക്ക് കാലാനുസൃതമായി പുനര്‍നിര്‍ണ്ണയിക്കുന്നു. നിക്ഷേപങ്ങള്‍ക്കുളള പലിശ വാണിജ്യ, സ്വകാര്യബാങ്കുകളെക്കാള്‍ കൂടുതലായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.
നിക്ഷേപ ബാക്കിനില്‍പ്പ് തുക കോടിയില്‍
വര്‍ഷം തുക
18052006 20287.23
31032007 28754.60
31032008 37641.99
31032009 48075.08
31032010 61134.15
ജനങ്ങള്‍ക്കാശ്വാസമായി വായ്പാമേഖല
സഹകരണമേഖലയിലൂടെ സമാഹരിക്കുന്ന നിക്ഷേപം കേരളത്തില്‍ തന്നെ കാര്‍ഷികമേഖലയിലും, ഉല്‍പാദനമേഖലയിലും, മറ്റ് സേവനമേഖലകളിലും ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതാണ് വാണിജ്യബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മേഖലയിലെ നിക്ഷേപത്തിന്റെ പ്രത്യേകത. നിക്ഷേപത്തിന്റെ 92% വരെ വായ്പയായി നല്‍കാന്‍ കഴിയുന്നുവെന്നതും അഭിമാനകരമായ നേട്ടമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ 86% മാത്രമായിരുന്നു. അതാണിപ്പോള്‍ 92% മായി വര്‍ദ്ധിച്ചത്. ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളിലെ ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ കേരളത്തില്‍ 65.3% മാത്രമാണെന്ന് കാണുമ്പോഴാണ് കേരളത്തിലെ സഹകരണബാങ്കുകളുടെ സാമൂഹ്യപ്രതിബദ്ധത മനസ്സിലാക്കാന്‍ കഴിയുക. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ വായ്പായിനത്തില്‍ നല്‍കായിരുന്ന തുകയുടെ ഇരട്ടിയിലധികം ഇപ്പോള്‍ വായ്പയായി നല്‍കാന്‍ കഴിയുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
കേരളത്തിലെ സമസ്ത ജനവിഭാഗത്തിനും പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വായ്പാവശ്യങ്ങളുടെ നല്ലൊരു ശതമാനം സഹകരണമേഖലയിലൂടെ നിര്‍വ്വഹിക്കാന്‍ കിയുന്നുവെന്നത് ചാരിതാര്‍ത്ഥ്യമാണ്.
കാര്‍ഷിക വായ്പാനയം
സഹകരണ സംഘങ്ങള്‍ മുഖേനയുള്ള കാര്‍ഷിക വായ്പാവിതരണം സംബന്ധിച്ച് ഈ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കാര്‍ഷികമേഖലയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കി. ഒരുവര്‍ഷം 5000 കോടി രൂപ കാര്‍ഷിക വായ്പ വിതരണം ചെയ്യാന്‍ സഹകരണബാങ്കുകളെ സജ്ജമാക്കി കഴിഞ്ഞു. ഇപ്പോള്‍ വിതരണം ചെയ്യുന്ന വായ്പ (1500-2000 കോടി രൂപയാണ്).
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഷികവായ്പയ്ക്കുള്ള പലിശ 8.5%-9% ഉണ്ടായിരുന്നത് 5.5-6% ആയി കുറയ്ക്കുകയും ഇപ്പോള്‍ 7% ആയി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഷികവായ്പ യഥാര്‍ത്ഥ ആവശ്യത്തിന് തന്നെയാണ് ഉപയോഗിക്കുന്നത് എന്നുറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു. കാര്‍ഷികവായ്പകള്‍ നല്‍കാത്ത കാര്‍ഷിക വായ്പാസംഘങ്ങളുടെ പദവി റദ്ദ് ചെയ്തു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിതരണം ചെയ്ത കാര്‍ഷിക വായ്പ
വര്‍ഷം വിതരണം ചെയ്ത വായ്പ (കോടി രൂപയില്‍) ബാക്കിനില്‍പ്പ് (കോടി രൂപയില്‍)
2006-07 2102.02 3931.00
2007-08 1813.56 2936.14
2008-09 1872.90 3103.70
2009-10 2247.95 2816.34
വായ്പകളുടെ പലിശ ലോണ്‍ തുകയേക്കാള്‍ കൂടുതല്‍ വരികയാണെങ്കില്‍ ഈടാക്കുന്ന പലിശ ലോണ്‍ തുകയേക്കാള്‍ കൂടരുതെന്ന നിര്‍ദ്ദേശം നല്‍കിയതിലൂടെ വലിയ ആശ്വാസമാണ് വായ്പക്കാര്‍ക്ക് നല്‍കിയത്.
കൃഷി വായ്പകളിലും മറ്റ് വായ്പകളിലും നിരവധി സ്‌കീമുകള്‍ നടപ്പിലാക്കി തിരിച്ചടവ് പ്രോല്‍സാഹിപ്പിച്ചു. 2001-06 കാലഘട്ടങ്ങളില്‍ 199.02 കോടി രൂപയുടെ ആനുകൂല്യം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിനത്തില്‍ നല്‍കിയപ്പോള്‍ 2006-2010 കാലഘട്ടത്തില്‍ മാത്രം 400 കോടി രൂപയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് നല്‍കി.
നെല്‍കൃഷിക്ക് ഇതരകൃഷികള്‍ക്കും പ്രോല്‍സാഹനം
നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും 4% നിരക്കില്‍ സഹകരണബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതി കേരള സംസ്ഥാനത്ത് നടപ്പിലാക്കി. പിന്നീട് രാജ്യത്ത് തന്നെ ആദ്യമായി നെല്‍കൃഷിക്ക് പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പിലാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിതരണം ചെയ്ത നെല്‍കൃഷി വായ്പ
വര്‍ഷം വിതരണം ചെയ്ത തുക (കോടിയില്‍)
2006-07 89.65
2007-08 99.86
2008-09 94.36
2009-10 129.85
നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സഹകരണമേഖലയ്ക്കുളള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതി.
നെല്ല് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, നെല്ല് ഉല്‍പാദകസമിതികള്‍, പാടശേഖര സമിതികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്ക് ഇതിനായി വായ്പ നല്‍കി.
മംഗല്യസൂത്ര വായ്പകള്‍
നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനും ആര്‍ഭാടരഹിതങ്ങളായ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സഹകരണ വകുപ്പ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച “കേരള സംസ്ഥാന മംഗല്യസൂത്ര സഹകരണ സംഘം” പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2008-2009) ഈ സംഘവും കേരളത്തിലെ മറ്റ് സഹകരണസംഘങ്ങളും കൂടി നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് 9162800 രൂപ വായ്പ നല്‍കിയപ്പോള്‍ ഈ വര്‍ഷം (2009-2010) 47479025 രൂപ വായ്പ നല്‍കി.
വിദ്യാഭ്യാസ വായ്പ
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് വായ്പ ല്‍ല്‍കുന്നതിന് ശക്തമായ ഇടപെടലാണ് സഹകരണവകുപ്പു നടത്തിയത്.
2001-06 കാലയളവിലെ 5 വര്‍ഷക്കാലം 4322.96 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ വിതരണം ചെയ്യ്തപ്പോള്‍ 2006-2010 കാലയളവിലെ നാലുവര്‍ഷംകൊണ്ട് മാത്രം 7633.24 രൂപ വിദ്യാഭ്യാസ വായ്പ വിതരണം ചെയ്തു. 2009-2010 ല്‍ മാത്രം 3078.99 ലക്ഷം രൂപ വിതരണം ചെയ്തു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പ
വര്‍ഷം വിതരണം ചെയ്ത തുക (ലക്ഷത്തില്‍)
2006-07 1003.43
2007-08 1440.76
2008-09 2110.06
2009-10 3078.99
ആകെ നാലുവര്‍ഷം 7633.24
2005-06
(ആകെ 5 വര്‍ഷം
വിതരണം ചെയ്തത്) 4332.96
ഇ.എം.എസ് ഭവന വായ്പ
4000 കോടി രൂപ ഇ.എം.എസ് ഭവന വായ്പാപദ്ധതിയിലൂടെ സഹകരണബാങ്കുകള്‍ വായ്പ നല്‍കാന്‍ സഹകരണമേഖല സജ്ജമായി. 2009-2010-ല്‍ 361.20 കോടി രൂപ വിതരണം ചെയ്തു. 31-03-2010-ന് അത്രയും തുക ബാക്കിനില്‍പ്പുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള വായ്പ
എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കുള്ള 25000 രൂപ വരെയുള്ള കാര്‍ഷികവായ്പകള്‍ എഴുതിതള്ളാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹകരണബാങ്കുകളില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ടവര്‍ എടുത്ത വായ്പ ഈടാക്കേണ്ടതിണ്ടല്ലെന്ന് സഹകരണവകുപ്പ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 25000 ത്തിന് മുകളിലുള്ള വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തീര്‍പ്പാക്കാനുള്ള നിര്‍ദ്ദേശവും പരിഗണിച്ചുവരുന്നു.
കൊപ്ര, നെല്ല് സംഭരണം
കേരളത്തിലെ സഹകരണസംഘങ്ങള്‍ വഴി കൊപ്രയും പച്ചതേങ്ങയും നെല്ലും സംഭരിക്കുന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോവുകയാണ്. നോഡല്‍ ഏജന്‍സികള്‍ വഴിയും സഹകരണസംഘങ്ങള്‍ വഴിയും കൊപ്ര ശേഖരിക്കുകയും അങ്ങനെ ശേഖരിക്കുന്ന കൊപ്ര നോഡല്‍ ഏജന്‍സികള്‍ വഴി നാഫെഡിനെ ഏല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. ശേഖരിക്കുന്ന പച്ച തേങ്ങ സംസ്‌കരിച്ച് കൊപ്രയാക്കി നാഫെഡിനെ ഏല്‍പ്പിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡ് സംഭരിക്കുന്ന നെല്ല് അവര്‍ തന്നെ അരിയാക്കി സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ്.
ഇതുവരെയായി 15851.50 ടണ്‍ കൊപ്രയും 11214.87 ടണ്‍ പച്ച തേങ്ങയും സംഭരിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡും സംഘങ്ങളും കൂടി 6874.25 ടണ്‍ നെല്ല് സംഭരിക്കുകയും അതില്‍ 4766.10 ടണ്‍ അരിയാക്കി മാറ്റി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍
രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആഗോളീവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനത്തുണ്ടാക്കി കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന്റെ ദുരിതങ്ങള്‍ പേറന്നതു സാധാരണക്കാരായ ജനങ്ങളാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹകരണമേഖല അതിശക്തമായ പങ്ക് വഹിക്കുകയുണ്ടായി. സഹകരണവിപണനം കേരളീയം പരിപാടിയുടെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടായപ്പോഴും ഈസ്റ്റര്‍, വിഷു, ഓണം, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകളിലും കഴിഞ്ഞ 50 മാസക്കാലം കൊണ്ട്് 56000 വിലക്കയറ്റ വിരുദ്ധ ചന്തകള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ച് മാര്‍ക്കറ്റില്‍ സജീവമായി ഇടപെട്ടു. സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടിയും അല്ലാതെയും സാധനങ്ങള്‍ വിലക്കുറച്ച് വില്‍ക്കാന്‍ സാധിച്ചതു വഴി വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സഹകരണവകുപ്പിന് കഴിഞ്ഞിട്ടുണ്ട്്.
കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിലൂടെ 15-02-2007 മുതല്‍ സഹകരണവകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ സഹകരണവിപണനം പദ്ധതിയിലൂടെ ഇതുവരെ 56000 വിപണനകേന്ദ്രങ്ങളിലൂടെ 32 ഓളം ഇനങ്ങളിലായി 700 കോടിയില്‍പ്പരം രൂപയുടെ വില്‍പ്പന നടന്നിട്ടുണ്ട്.
സഹകരണവിപണനംകേരളീയം പദ്ധതിയിലെ മേല്‍ വിലക്കയറ്റ വിരുദ്ധ ചന്തകള്‍ വന്‍ വിജയമായിരിന്നു. ഈ ചന്തകളില്‍ പൊതുമാര്‍ക്കറ്റിനേക്കാളും 80 ശതമാനം വിലക്കുറച്ച് സാധനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ഈ സാമൂഹ്യ സുരക്ഷാ പദ്ധതി കൊണ്ട് സാമൂഹ്യവും സാമ്പത്തികവുമായി നേട്ടം പൊതുജനങ്ങള്‍ക്കുണ്ടായി. പൊതുവിപണിയില്‍ 15 ശതമാനം മുതല്‍ 50 ശതമാനം വരെ കുറക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതതരായി. 240 കോടി രൂപയുടെ സാമ്പത്തികനേട്ടം ജനങ്ങള്‍ക്കുണ്ടായപ്പോള്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും ഈ പദ്ധതികള്‍ കൊണ്ട് കഴിഞ്ഞു.
നീതി സ്റ്റോറുകള്‍
സംസ്ഥാനത്താകെ ഇപ്പോള്‍ 774 നീതി സ്റ്റോരുകളാണ് നിലവിലുള്ളത്. ഉത്സവ കാലചന്തകള്‍ വിജയിപ്പിക്കുന്നതിന് സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകള്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. ഈ നീതി സ്റ്റോറുകള്‍ കൂടുതല്‍ സജീവമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 119 നീതി സ്‌റ്റോറുകളാണ് അനുവദിച്ചത്.
നീതി മെഡിക്കല്‍ സ്‌കീം
പൊതുജനങ്ങള്‍ക്കു ന്യായവിലയ്ക്ക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ സഹകരണ മേഖലയില്‍ 1998-99 ആരംഭിച്ചതാണ് നീതി മെഡിക്കല്‍ സ്റ്റോറുകള്‍. കണ്‍സ്യൂമര്‍ ഫെഡും, സഹകരണസംഘങ്ങളും നീതി മെഡിക്കല്‍സ്റ്റോറുകള്‍ നടത്തുന്നുണ്ട്. 12 ശതമാനം മുതല്‍ 40 ശതമാനം വിലകുറച്ച് ജീവന്‍രക്ഷാ ഔഷധങ്ങള്‍ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. തുടക്കത്തില്‍ 100 മെഡിക്കല്‍സ്റ്റോറുകള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടതും ആരംഭിച്ചതും.
ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം 222 നീതിമെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചു. ഇതില്‍ 138 എണ്ണം 2009-2010-ല്‍ ആരംഭിച്ചതാണ്. ഇപ്പോള്‍ സംസ്ഥാനത്താകെ 348 നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു.
ഓരോ പഞ്ചായത്തിലും നീതിമെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടുത്ത ഒരുവര്‍ഷം കൊണ്ട് നീതിമെഡിക്കല്‍സ്റ്റോറുകളുടെ എണ്ണം 500 ആക്കാനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കിവരുന്നു.
കണ്‍സ്യൂമര്‍ഫെഡ് - ഒരു വിജയഗാഥ
1965-ല്‍ പ്രവര്‍ത്തനമാരംഭിച്ച കണ്‍സ്യൂമര്‍ ഫെഡ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഇന്ന് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ ആശ്വാസകേന്ദ്രമായിമാറി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. വന്‍ നഗരങ്ങളില്‍ മെഗാ മാര്‍ക്കറ്റുകളും ചെറു നഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റ്റോറുകളും ആരംഭിക്കുക എന്ന തന്ത്രമാണ് നടപ്പിലാക്കിയത്. ഇവിടങ്ങളില്‍ പൊതുവിപണിയേക്കാള്‍ പത്ത് ശതമാനം വില കുറച്ച് നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്തുവരുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ടുക്കിടക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കുനല്‍കി ആശ്വാസം പകരുന്നതിന് ഒഴുകുന്ന ത്രിവേണി ആരംഭിച്ചു. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന സൂപ്പര്‍മാര്‍ക്കറ്റാണിത്. കൊല്ലം നഗരത്തില്‍ മൊബൈല്‍ ത്രിവേണി ആരംഭിച്ചതു വന്‍ ജനശ്രദ്ധ പിടിച്ചുപറ്റി. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ പുതിയ വ്യാപാരമേഖലയാണ് ഹോട്ടല്‍ വ്യാപാര മേഖല. ത്രിവേണി കോഫി ഹൗസുകള്‍ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ക്യാമ്പസിലും, എറണാകുളം ഗാന്ധി നഗറിലും, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും ആരംഭിച്ചു. കൊച്ചി നഗരത്തില്‍ ആദ്യമായി ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി. കണ്‍സ്യൂമര്‍ ഫെഡ് നോട്ട് ബുക്ക് നിര്‍മാണം, കറിപൗഡര്‍ നിര്‍മാണം, എല്‍.പി.ജി. ബോട്ടലിങ് യൂണിറ്റ്, വിദേശ മദ്യഷോപ്പ്, ബിയര്‍ഷോപ്പ് എന്നീ മേഖലകളിലും വ്യാപാരം നടത്തുന്നുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആകെ 57 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുകയുണ്ടായി. 2009-2010-ല്‍ മാത്രം 23 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു. ഇപ്പോള്‍ സംസ്ഥാനത്താകെ 116 ത്രിവേണി സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു.
സഹകരണ വിദ്യാഭ്യാസം കേരളീയം - സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസം
സര്‍ക്കാര്‍ മേഖലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ സ്വാശ്രയസംരംഭങ്ങളെ വിഭാവന ചെയ്തതും ആരംഭിച്ചതും. സര്‍ക്കാരുമായുണ്ടാക്കിയ കരാറുകള്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ കാറ്റില്‍ പറത്തുവാനുള്ള ശ്രമമാണ് നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് സഹകരണമേഖലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കം. സഹകരണമേഖലയിലെ പ്രൊഫഷണല്‍ കോളേജുകളെ പരാമര്‍ശിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്ന പേരാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്. സഹകരണ വകുപ്പുമന്ത്രി ജി.സുധാകരന്‍ ചെയര്‍മാനായ ഗവേണിങ് ബോഡിയാണ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഭരണനിര്‍വഹണം നടത്തുന്നത്.
'കേപ്പ്' എന്ന കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫണല്‍ എജ്യൂക്കേഷന്‍ ഇതിനോടകം ആര്‍ജിച്ച നേട്ടങ്ങള്‍ അതുല്യമാണ്. കേപ്പിന്റെ ഗവേണിങ് ബോഡി ചെയര്‍മാന്‍ സംസ്ഥാന മുഖ്യമന്ത്രിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ സഹകരണമന്ത്രിയുമാണ്. മുന്‍സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയനാണ് കേപ്പ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. കേരളത്തിലെ പ്രൊഫണല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന് കൈത്താങ്ങായി കേപ്പ് ഉയര്‍ന്നുവരികയാണ്. ഇപ്പോള്‍ കേപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും കൂടി 8358 കുട്ടികള്‍ വിദ്യ തേടുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആലപ്പുഴയിലെ പുന്നപ്രയില്‍ എഞ്ചിനീയറിംഗ് കോളേജും, എം.ബി.എ കോളേജും, ഫിനിഷിംഗ് സ്‌കൂളും കേപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. ആറന്മുളയിലും പത്തനാപുരത്തും എഞ്ചിനീയറിംഗ് കോളേജും പറവൂര്‍ എം.ബി.എ കോളേജും ആരംഭിക്കാനുള്ള നടപടിയായി. കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ ബിഎസ്.സി നേഴ്‌സിംഗ് കോളേജ് ആരംഭിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ 12 എച്ച്.ഡി.സി.എം കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ കോളേജുകളില്‍ എല്ലാമായി 1600 കുട്ടികള്‍ പഠിക്കുന്നു. 13 കേന്ദ്രങ്ങളില്‍ ജെ.ഡി.സി. കോഴ്‌സുകള്‍ നടത്തുന്നു. ഇവിടെ 1548 കുട്ടികള്‍ പരിശീലനം നേടുന്നു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന് സമീപമുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് 'കിക്മ' എന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനം ഈ വര്‍ഷം ആരംഭിച്ചു. ഇവിടെഎം.സി.എ കോഴ്‌സിന് അനുവാദം കിട്ടിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍, സഹകരണസംഘം ഭാരവാഹികള്‍ എന്നിവര്‍ക്കും പരിശീലന കോഴ്‌സ് നടത്തിവരുന്നു.
'സഹകരണ നവരത്‌നം കേരളീയം' പദ്ധതിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് സഹകരണ വിദ്യാഭ്യാസ കേരളീയം, പുതിയ സ്ഥാപനങ്ങള്‍ സഹകരണമേഖലയില്‍ ആരംഭിക്കുക എന്നതിനോടൊപ്പം നിലവിലുള്ള സ്ഥലങ്ങളില്‍ പുതിയ കോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുക എന്ന ദ്വിമുഖ പരിപാടിയാണ് ഇപ്പോള്‍ നടപ്പാക്കിവരുന്നത്. ഇതോടനുബന്ധിച്ച് 19 സ്ഥാപനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മറ്റു 13 ഇടങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഇപ്പോള്‍ സംസ്ഥാനത്താകെ 36 പ്രൊഫഷണല്‍ കോഴ്‌സുകളോ നവീന കോഴ്‌സുകളോ നടത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സഹകരണ സാമൂഹ്യം കേരളീയം - എസ്.പി.സി.എസ് പുനരുദ്ധാരണം
സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിത്യവിസ്മയമാണ് സാഹിത്യ പ്രവര്‍ത്തകസഹകരണസംഘം. 65 വര്‍ഷം മുമ്പ് രൂപപ്പെടുത്തിയ സാഹിത്യകാരന്മാരുടെ കൂട്ടായ്മ ഏഷ്യയിലെ തന്നെ ആദ്യാനുഭവമാണ്. സാഹിത്യരംഗത്തെ ആചാര്യന്‍മാര്‍ തന്നെയായിരുന്നു നവ്യാനുഭൂതി സൃഷ്ടിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും അമരത്ത്. സംഘം അടച്ചുപൂട്ടല്‍ നേരിട്ട ഘട്ടത്തില്‍ 1996-ല്‍ അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ ചില ആശ്വാസ നടപടികള്‍ കൈക്കൊണ്ടു. 2001-ന് ശേഷം അത് തുടരാനായില്ല. 2006-ല്‍ സംഘത്തെ രക്ഷപ്പെടുത്താനുള്ള കര്‍മപദ്ധതി 'സഹകരണ സാമൂഹ്യം കേരളീയം' പദ്ധതിയിന്‍ കീഴില്‍ നടപ്പിലാക്കി.
വര്‍ഷങ്ങളായി എഴുത്തുകാര്‍ക്ക് നല്‍കാന്‍ കഴിയാതിരുന്ന റോയല്‍റ്റി കുടിശ്ശിക വിതരണം ചെയ്തു. 2007 ഒക്‌ടോബര്‍ 30ന് കോട്ടയത്തുവച്ചായിരുന്നു അതിന് തുടക്കം കുറിച്ചത്. ഒരൊറ്റ ദിവസംകൊണ്ട് 316 എഴുത്തുകാര്‍ക്ക് 40.81 ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞു. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ റോയല്‍റ്റി ഏറ്റുവാങ്ങുമ്പോള്‍ പഴയ തലമുറയില്‍പ്പെട്ട എഴുത്തുകാരുടെ ഹൃദയം നിറഞ്ഞു. തുടര്‍ന്ന് കൊടുക്കാനുണ്ടായിരുന്ന റോയല്‍റ്റി കുടിശ്ശിക 2.17 കോടി രൂപയടക്കം ആകെ 2.50 കോടി രൂപ കൊടുത്തു തീര്‍ത്തു. അതിനുശേഷം തുടര്‍ച്ചയായി റോയല്‍റ്റി കൊടുത്തുവരുന്നു. അഡ്വാന്‍സു റോയല്‍റ്റി നല്കുന്ന പദ്ധതിയും നടപ്പിലാക്കി കഴിഞ്ഞു.
പുസ്തക പ്രസിദ്ധീകരണം
2010 ഡിസംബറിനകം 500 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ലക്ഷ്യമിട്ടത് 2009 ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കി. ശബ്ദതാരാവലി പോലുള്ള ബൃഹത് ഗ്രന്ഥങ്ങളുടെ പല പതിപ്പുകള്‍ ഈ കാലയളവില്‍ പ്രസിദ്ധം ചെയ്തു. സമ്പൂര്‍ണകൃതികള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍, വിശ്വോത്തര ക്ലാസിക്കുകള്‍ തുടങ്ങി ആയിരക്കണക്കിന് പുറങ്ങള്‍ വലിപ്പമുള്ള ഗ്രന്ഥങ്ങള്‍ സമയബന്ധിതമായി പ്രകാശനം ചെയ്തു. 2010 ഡിസംബറോടെ 500 പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിച്ച് ആയിരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി.
ശമ്പളം, ഗ്രാറ്റുവിറ്റി, പി.എഫ് കുടിശ്ശിക
സാമ്പത്തിക പരാധീനത മൂലം എസ്.പി.സി.എസ്. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി ലഭിച്ചിരുന്നില്ല. പി.എഫ്., ഗ്രാറ്റുവിറ്റി എന്നിവയും കുടിശ്ശികയായിരുന്നു. ഇപ്പോള്‍ ശമ്പളകുടിശ്ശിക മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തു. പി.എഫ്. കുടിശ്ശിക പടിപടിയായി കൊടുത്തുതീര്‍ത്തുവരികയാണ്. ഗ്രാറ്റുവിറ്റി കുടിശ്ശികയും കൊടുത്തുതീര്‍ത്തുകൊണ്ടിരിക്കുന്നു. 23 വര്‍ഷത്തിനുശേഷം എസ്.പി.സി.എസ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ചു. വളരെ നാളുകളായി മുടങ്ങിക്കിടന്ന എസ്.പി.സി.എസ്സിന്റെ എന്‍.ബി.എസ്. ബുള്ളറ്റിന്‍ പുനഃപ്രസിദ്ധീകരിച്ചു.
സഹകരണസംഘങ്ങളില്‍ ലൈബ്രറി
“സഹകരണ സാമൂഹ്യം കേരളീയ”ത്തിന്റെ ഭാഗമായി വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുക, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള സഹകാരി സമൂഹത്തെ ഈ സംസ്‌കാരത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും ലൈബ്രറി ആരംഭിക്കുവാന്‍ തീരുമാനിച്ചു. 2274 സഹകരണസംഘങ്ങളില്‍ ലൈബ്രറി നിലവില്‍ വന്നുകഴിഞ്ഞു. സഹകരണ ലൈബ്രറികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും സഹകരണ ലൈബ്രറികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളത്ത് 2009 ജൂണ്‍ മാസത്തില്‍ സഹകരണ ലൈബ്രറി കോണ്‍ഗ്രസ് സംഘടിപ്പിച്ചു.
തകഴി സ്മാരകമന്ദിരം
കോട്ടയത്ത് എസ്.പി.സി.എസ് ആസ്ഥാനത്തോടനുബന്ധിച്ച് തകഴി സ്മാരകമായി ഒരു ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നതിന് ലോട്ടറി ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ നല്‍കി. മന്ദിരം പണി പൂര്‍ത്തിയായി കഴിഞ്ഞു.
കുടിശികനിവാരണം കേരളീയം
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഭുരിപക്ഷം പ്രാഥമിക സഹകരണബാങ്കുകളും നഷ്ടത്തിലായിരുന്നു. കുടിശിക പിരിച്ചെടുത്തും, ഭരണ ചെലവ് കുറച്ചും അതിശക്തമായ സാമ്പത്തിക അച്ചടക്കം പാലിച്ചും 102 പ്രാഥമിക സഹകരണബാങ്കുകളെ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. വരുന്ന 10 മാസം കൊണ്ട് മഹാഭൂരിപക്ഷം പ്രാഥമിക സഹകരണബാങ്കുകളെയും ലാഭത്തിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശം.
കുടിശിക കുറച്ച് കൊണ്ടുവരാനായി എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ കുടിശിക നിവാരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. 2007-08, 2008-09 ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ ക്യാമ്പയിനിലൂടെ 2362.81 കോടി രൂപ കുടിശിക (നിഷ്‌ക്രീയആസ്തി) പിരിച്ചെടുത്തു. 2007-08-ല്‍ 1290.19 കോടി രൂപയും, 2008-09-ല്‍ 1072.62 കോടി രൂപയും 2009-2010-ല്‍ 2815.30 കോടി രൂപയുമാണ് പിരിച്ചെടുത്തത്. മൊത്തം കുടിശികയുടെ 40 ശതമാനമാണിത്. 2001-06 ല്‍ ശരാശരി 888 കോടി രൂപ കുടിശിക പിരിച്ചെടുത്തപ്പോഴാണ് ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്.
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 9810.90 കോടി രൂപ കുടിശിക ഉണ്ടായിരുന്നത് (30.14%) 2006-07-ല്‍ 7512.15 കോടി രൂപയും (22.38%) 2007-08-ല്‍ 6091.27 കോടി രൂപയും (18.22%) 2008-09-ല്‍ 5384.56 കോടി രൂപയും (15.89%) ആയി കുറഞ്ഞു. 31-03-2010-ലെ കുടിശിക ശതമാനം 20.17 ശതമാനമാണ്. പട്ടിക കാണുക
വര്‍ഷം കുടിശികനില്‍പ്പ് (കോടി രൂപയില്‍) ശതമാനം
2005-06 9810.90 30.14
2006-07 7512.10 22.38
2007-08 6091.27 18.22
2008-09 5384.56 15.89
2009-10 7729.75 20.17
അഴിമതി നിര്‍മാര്‍ജനം കേരളീയം
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സഹകരണ മേഖലയുടെ സ്ഥിതി ഭയാനകമായിരുന്നു. നിരവധി സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം അഴിമതിക്കെതിരായ തുറന്ന പോരാട്ടം തന്നെയായിരുന്നു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സഹകരണസ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. സഹകരണമേഖലയിലെ അഴിമതി സംബന്ധിച്ച് 200 വിജിലന്‍സ് കേസുകള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ രംഗത്ത് സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായി ജനങ്ങള്‍ക്ക് പ്രസ്ഥാനത്തിലെ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്.
സഹകരണമേഖലയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിനായി സഹകരണ വിജിലന്‍സ് വിഭാഗം രൂപീകരിച്ചു. ഡി.ഐ.ജി.യുടെ കീഴില്‍ മൂന്ന് മേഖലകളിലായി ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മേഖല ഓഫീസുകള്‍ തുറന്നു. വിജിലന്‍സ് ഓഫീസര്‍ക്ക് ലഭിച്ച 143 പരാതികളില്‍ 62 എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
സഹകരണ ആരോഗ്യം കേരളീയം
പൊതുജനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണാശുപത്രികള്‍ സ്ഥാപിച്ചത്. കേരളത്തിലാകെ 140 സഹകരണാശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പരിയാരം സഹകരണ മെഡിക്കല്‍കോളേജ്, കൊച്ചി, സഹകരണ മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണാശുപത്രി എന്നിവ ഇവയില്‍ ചിലതാണ്. ഈ ആശുപത്രികളിലെല്ലാം വന്‍വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2009-2010-ല്‍ കേരളത്തിലെ സഹകരണാശുപത്രികളില്‍ 3161602 രോഗികള്‍ ഒ.പിയില്‍ സന്ദര്‍ശിക്കുകയുണ്ടായി. ഐ.പിയില്‍ ഇതേവര്‍ഷം തന്നെ 777804 രോഗികളെ അഡ്മിറ്റ് ചെയ്തു.
അപ്പക്‌സ് ഫെഡറേഷനുകള്‍
അപ്പെക്‌സ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. വനിതാ സഹകരണസംഘങ്ങള്‍ അതിന്റെ അപ്പെക്‌സ് ഫെഡറേഷന്‍, എസ്.സി/എസ്.ടി സഹകരണസംഘങ്ങള്‍ അതിന്റെ ഫെഡറേഷന്‍, ഇവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പരിപാടികള്‍ ആവിഷ്‌കരിച്ചു. സഹകരണം നവരത്‌നം ലോട്ടറി ഫണ്ടില്‍ നിന്നും ആവശ്യമായ സഹായധനം നല്‍കി.
സംസ്ഥാന സഹകരണബാങ്ക്, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തുടങ്ങിയ അപ്പെക്‌സ് സ്ഥാപനങ്ങളെ പുരോഗതിയിലേക്ക് നയിച്ചു.
റബ്‌കോ, റെയ്ഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ സഹായം ലഭ്യമാക്കി.
ഡയറക്ടര്‍ ഓഫ് ഓഡിറ്റ്
സഹകരണസംഘങ്ങളുടെ ഓഡിറ്റിന് പ്രത്യേക വിഭാഗം രൂപീകരിച്ചു. ഇതുവഴി ഓഡിറ്റ് വിഭാഗം ശക്തിപ്പെടുകയാണ്.
സഹകരണ നിയമഭേദഗതി
സഹകരണ നിയമത്തില്‍ സമഗ്രമായ ഭേദഗതി 2010 മാര്‍ച്ച് മാസം നിയമസഭ പാസ്സാക്കിയിരിക്കുകയാണ്. സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ വിനിതകള്‍ക്ക് മൂന്ന് സീറ്റ് സംവരണം ചെയ്തിരിക്കുന്നു. വികലാംഗര്‍ക്ക് നിയമനങ്ങളില്‍ മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സഹകരണസ്ഥാപനങ്ങളുടെ ധനം അപഹരിച്ചാല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നു. 2000-ന് ശേഷം നടത്തുന്ന സമഗ്രമായ ഭേദഗതിയാണ് ഇത്.
അഖിലേന്ത്യാ സഹകരണ എക്‌സിബിഷന്‍
രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണ മേഖല പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും ജനഹൃദയങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തിരുവനന്തപുരത്ത് 2009 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 9 വരെ സംഘടിപ്പിച്ച അഖിലേന്ത്യാ സഹകരണ എക്‌സിബിഷന്‍ വന്‍ വിജയമായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 70ല്‍പ്പരം സഹകരണസ്ഥാപനങ്ങള്‍ ഒരുക്കിയ 184 പവലിയനുകള്‍ മേളയുടെ സവിശേഷതയായിരുന്നു.
സഹകരണ റിസ്‌ക്ഫണ്ട് സ്‌കീം
സഹകരണ വായ്പാസംഘങ്ങളില്‍ നിന്നും വായ്പയെടുക്കുന്നവര്‍ക്ക് ആശ്വാസമായി സഹകരണ റിസ്‌ക്ഫണ്ട് എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഇതുപ്രകാരം വായ്പക്കാരന്‍ വായ്പാ കാലാവധിക്കുള്ളില്‍ മരണമടയുകയാണെങ്കില്‍ ഒരുലക്ഷം രൂപ വരെയുള്ള ബാധ്യതയില്‍ നിന്നും വായ്പക്കാരനെ ഒഴിവാക്കുന്നതാണ്. ഇതിന് പ്രീമിയമായി പരമാവധി 200 രൂപ അടച്ചുകൊണ്ട് റിസ്‌ക് ഫണ്ട് പദ്ധതിയില്‍ വായ്പക്കാരന്‍ അംഗമായി ചേര്‍ന്നാല്‍ മതി. ഈ പദ്ധതി പ്രകാരം വായ്പക്കാരന്‍ മരണപ്പെടുകയും അനന്തരാവകാശികള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ഇതൊരു വലിയ അനുഗ്രഹമാണ്.
സഹകരണ കോണ്‍ഗ്രസ്
2007 ഒക്ടോബറില്‍ എറണാകുളത്ത് നടത്തിയ സഹകരണ കോണ്‍ഗ്രസ് വന്‍വിജയമായിരുന്നു. 3000 പ്രതിനിധികള്‍ പങ്കെടുത്ത സഹകരണ കോണ്‍ഗ്രസിന്റെ തീരുമാനങ്ങളില്‍ ഭൂരിഭാഗവും നടപ്പില്‍ വരുത്തിക്കഴിഞ്ഞു.
പ്ലാണ്‍ഫണ്ട്
കഴിഞ്ഞ നാലുവര്‍ഷങ്ങളിലും പ്ലാന്‍ഫണ്ടിന്റെ 90 ശതമാനവും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പുതിയ സംഘങ്ങളുടെ റജിസ്‌ട്രേഷന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 563 സഹകരണസംഘങ്ങള്‍ കേരളത്തിലാകെ റജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 2009-2010-ല്‍ 96 സഹകരണസംഘങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്.
സഹകരണ നവരത്‌നം ലോട്ടറി ഫണ്ട്
പിന്നോക്കം നില്‍ക്കുന്ന സഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനും അശരണരരായ സഹകാരികളെ സഹായിക്കുന്നതിനും പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ സഹായിക്കുന്നതിനും മറ്റുമായി സഹകരണവകുപ്പ് നടത്തിയ ലോട്ടറി വന്‍വിജയമായിരുന്നു. 33 കോടി രൂപ വരവുണ്ടായപ്പോള്‍ 15.80 കോടി രൂപ ചെലവ് കഴിച്ച് മിച്ചമുണ്ടായി.
ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍
സംസ്ഥാന-ജില്ലാ സഹകരണബാങ്ക് ജീവനക്കാര്‍ക്ക് സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ അനുവദിച്ചു. പരമാവധി പെന്‍ഷന്‍ 10000 രൂപ ഉണ്ടായിരുന്നത് 15000 രൂപയായി വര്‍ദ്ധിപ്പിച്ചു. സഹകരണമേഖലയിലെ വിവിധ മേഖലകളിലെല്ലാം തന്നെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിച്ചു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍, കേപ്പ്, പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്, ഹോള്‍സെയില്‍ സ്റ്റോര്‍ ജീവനക്കാര്‍, റെയ്ഡ്‌കോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവരുടെ വേതന ഘടന പരിഷ്‌കരിച്ചു. മറ്റിടങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. വെല്‍ഫെയല്‍ ബോര്‍ഡ്, പെന്‍ഷന്‍ ബോര്‍ഡ് എന്നിവയ്ക്ക് കീഴില്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
സഹകരണ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആദ്യമായി 50 രൂപ പ്രതിമാസം മെഡിക്കല്‍ അലവന്‍സ് അനുവദിച്ചു. ഫെസ്റ്റിവെല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.

ഫിഷറീസ് വകുപ്പില്‍ നടപ്പാക്കിയ പദ്ധതികള്‍
മത്സ്യ മേഖലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. മത്സ്യമേഖലയുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു. ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ മത്സ്യമേഖലയില്‍ ഉണ്ടായിട്ടുള്ളത്. മത്സ്യ വകുപ്പിനെ വേറിട്ടു നില്‍ക്കുന്ന ഒരു പ്രധാന വകുപ്പായി വളര്‍ത്തിയെടുക്കുന്നതിനും കഴിഞ്ഞു. ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനും ഫിഷിംഗ് ഹാര്‍ബറുകള്‍, ഫിഷറീസ് റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും ഫിഷറീസ് സര്‍വ്വകലാശാല, അക്വാപാര്‍ക്ക്, ഓഷ്യനേറിയം തുടങ്ങിയ പുതിയ മേഖലകളിലേയ്ക്ക് പ്രവേശിക്കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു.
1. മത്സ്യമേഖലയില്‍ പുതിയ നിയമ നിര്‍മ്മാണങ്ങള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സുപ്രധാനമായ നാല് നിയമനിര്‍മ്മാണങ്ങള്‍ മത്സ്യമേഖലയില്‍ നടപ്പിലാക്കി. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം ഉറപ്പു വരുത്തുന്ന ഉപരിതല മത്സ്യബന്ധന സംരക്ഷണ നിയമം, മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സെസ്സ് നിയമം, മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നല്‍കുന്നതിനുള്ള കേരള മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം, ഏകീകൃത ഉള്‍നാടന്‍ മത്സ്യബന്ധന നിയമം എന്നിവയാണവ.
2. കടാശ്വാസം
ഇടത്തട്ടുകാരുടെ ചൂഷണത്തിലും കടബാധ്യതയിലുംപ്പെട്ട് നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതി തള്ളുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ പ്രകാരം കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്നു. കടാശ്വാസ കമ്മീഷന്റെ ആദ്യ ശുപാര്‍ശ പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഹഡ്‌കോയില്‍ നിന്നും മത്സ്യഫെഡ് മുഖേന വാങ്ങിയിട്ടുള്ള ഭവന നിര്‍മ്മാണ വായ്പാ കുടിശ്ശികയായ 11.82 കോടി രൂപ എഴുതി തള്ളാനും വായ്പക്ക് ഈടുവെച്ചിരുന്ന ആധാരങ്ങള്‍ തിരിച്ചു നല്കാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 10,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവും. കൂടാതെ മത്സ്യബന്ധനോപകരണങ്ങള്‍ക്കായി എന്‍.സി.ഡി.സി വഴി മത്സ്യഫെഡ് നല്‍കിയ 115.04 കോടി രൂപയുടെ വായ്പയും എഴുതി തള്ളുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതു വഴി 48,355 മത്സ്യത്തൊഴിലാളികള്‍ക്ക് കടത്തില്‍ നിന്ന് മോചനം ലഭിച്ചു. സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി തീരദേശത്തെ മത്സ്യഫെഡിന്റെ കീഴിലുള്ള സഹകരണ സംഘങ്ങള്‍ വഴി ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പദ്ധതി പ്രകാരം നല്‍കിയ മത്സ്യബന്ധനോപകരണങ്ങള്‍ക്കായുള്ള വായ്പകള്‍, മത്സ്യത്തൊഴിലാളി ക്ഷേമ സംഘങ്ങളിലെ ഇത്തരം വായ്പകള്‍, സുനാമി ദുരന്തം സംഭവിച്ച ജില്ലകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും മത്സ്യബന്ധനോപകരണങ്ങള്‍ക്കായി എടുത്തിട്ടുള്ള വായ്പകള്‍ എന്നിവ എഴുതി തള്ളാനും നടപടി സ്വീകരിച്ചു. രണ്ടാം ഘട്ടമായി സഹകരണ സംഘങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളില്‍ 254 കോടി രൂപ എഴുതി തള്ളാനും തീരുമാനിച്ചു. 60,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രണ്ടു ഘട്ടങ്ങളിലുമായി 380.82 കോടിരൂപയുടെ ആശ്വാസമാണ് ലഭിക്കുന്നത്. 1,20,000 പേര്‍ക്ക് ആനുകൂല്യം ലഭിക്കും. ദേശസാത്കൃത ബാങ്കുകളില്‍ നിന്നുള്ള കടാശ്വാസത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
3. വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ
വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്ന് മത്സ്യവില്പന നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ആശ്വാസമായി ആളൊന്നിന് 5,000 രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്ത സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കി 27,700 പേര്‍ക്ക് 13.84 കോടി രൂപയുടെ പലിശ രഹിത വായ്പ ഇതുവരെ അനുവദിച്ചിട്ടുണ്ട്. മത്സ്യമേഖലയിലെ മുഴുവന്‍ സ്ത്രീ പുരുഷ വില്പന തൊഴിലാളികള്‍ക്കും പലിശ രഹിത വായ്പ ലഭ്യമാക്കും. 22 കോടി രൂപ പലിശ രഹിത വായ്പാ പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്. 5,000 രൂപ 10,000 രൂപയാക്കി വര്‍ദ്ധിപ്പിക്കാനുള്ള നടപടി പൂര്‍ത്തിയാക്കി വരുന്നു.
4. മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
മത്സ്യത്തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്കി വരുന്നു. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുട്ടികള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു.
5. പീലിംഗ് തൊഴിലാളികള്‍ക്ക് ആശ്വാസ നടപടികള്‍
ഒരു തൊഴില്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കാതെ കൊടിയ ചൂഷണത്തിന് വിധേയരായി ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട വനിതാ പീലിംഗ് തൊഴിലാളികള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ആളൊന്നിന് 2000 രൂപ സഹായധനം അനുവദിച്ചു. 13,370 വനിതാ പീലിംഗ് തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കി. 2.67 കോടി രൂപ ഈയിനത്തില്‍ ചെലവഴിച്ചു.
6. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലുപകരണങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നു. മത്സ്യബോര്‍ഡ് വഴി നടപ്പിലാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മത്സ്യബന്ധനത്തിനിടയില്‍ അപകട മരണം സംഭവിക്കുകയോ, കാണാതാവുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് സഹായധനം 1 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. സ്ഥിരവും ഭാഗികവുമായ അവശത സംഭവിക്കുന്നവര്‍ക്ക് 50,000 രൂപയും ഇന്‍ഷുറന്‍സ് സഹായമായി നല്‍കുന്നു. മത്സ്യഫെഡ് വഴി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മരണപ്പെട്ട തൊഴിലാളിയുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 1.5 ലക്ഷംരൂപയില്‍ നിന്ന് 3 ലക്ഷംരൂപയായി വര്‍ദ്ധിപ്പിച്ചു. കൂടാതെ മത്സ്യഫെഡ് വഴി ഉപകരണ സുരക്ഷാ പദ്ധതിയും നടപ്പിലാക്കി വരുന്നു. കടലില്‍ അപകടത്തില്‍പ്പെടുന്ന വള്ളം, വല, എഞ്ചിന്‍ എന്നിവ അടങ്ങുന്ന മത്സ്യബന്ധന യൂണിറ്റിന് വിലയുടെ 75 ശതമാനം നഷ്ടപരിഹാരം അനുവദിക്കുന്ന മത്സ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കി.
7. സുനാമി ദുരിത ബാധിതര്‍ക്ക് തീരമൈത്രി
സുനാമി ദുരിത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും നഷ്ടപ്പെട്ട ജീവിതം തിരിച്ചു നല്‍കുന്നതിനും മാതൃകാപരമായ നടപടികളാണ് മത്സ്യമേഖലയില്‍ സ്വീകരിച്ചത്. മത്സ്യമേഖലയ്ക്കായി ലഭ്യമായ 38 കോടി രൂപ ജീവനോപാധികളുടെ പുനഃസ്ഥാപനത്തിനായി മാതൃകാപരമായി വിനിയോഗിച്ചു. 21 പ്രോജക്റ്റുകള്‍ ആരംഭിക്കുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. പദ്ധതി നിര്‍വ്വഹണത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ ഊട്ടി വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
8. ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ദ്ധനവിന് മത്സ്യകേരളം
ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. 10,000 ഹെക്ടര്‍ പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന മത്സ്യകേരളം പദ്ധതി വഴി ഉള്‍നാടന്‍ മത്സ്യോത്പാദനം നിലവിലുള്ള മുക്കാല്‍ ലക്ഷം ടണ്ണില്‍ നിന്നും 2 ലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
9. അടിസ്ഥാന സൗകര്യ വികസനത്തിന് തീരദേശ വികസന കോര്‍പ്പറേഷന്‍
തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി തീരദേശ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കോര്‍പ്പറേഷന് ഓഹരി മൂലധനമായി 15 കോടി രൂപ അനുവദിച്ചു.
10. കൊച്ചിയില്‍ മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഓഷ്യനേറിയവും
കടല്‍ ജീവികളെക്കുറിച്ചും അത്ഭുതകരമായ കടല്‍ മത്സ്യവൈവിദ്ധ്യ ത്തെക്കുറിച്ചും ഗവേഷണം നടത്തുന്നതിനും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും കൊച്ചിയില്‍ 500 കോടി രൂപ മൊത്തം അടങ്കല്‍ വരുന്ന മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററും ഓഷ്യനേറിയവും സ്ഥാപിക്കുന്നതിന് നടപടി പൂര്‍ത്തിയാക്കി ആഗോള ടെണ്ടര്‍ വിളിച്ചു. ഈ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം നേടിയെടുത്തു.
11. ഫിഷറീസ് സര്‍വ്വകലാശാല
ഇന്ത്യയിലാദ്യമായി കൊച്ചി ആസ്ഥാനമായി ഫിഷറീസിനും സമുദ്ര പഠനത്തിനുമായി സര്‍വ്വകലാശാല ആരംഭിച്ചു. പനങ്ങാട് ഫിഷറീസ് കോളേജ് കേന്ദ്രീകരിച്ചാണ് കേരളത്തിന് അഭിമാനമായ ഈ സ്ഥാപനം ആരംഭിക്കുന്നത്. 2011 ഫെബ്രുവരി ആദ്യം ഉദ്ഘാടനം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
12. അലങ്കാര മത്സ്യക്കയറ്റുമതിക്ക് അക്വാപാര്‍ക്ക്
അലങ്കാര മത്സ്യങ്ങളുടെ കൃഷിയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് കേരളാ അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍) എന്ന പേരില്‍ ഒരു പബ്ലിക് - പ്രൈവറ്റ് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. എക്‌സ്‌പോര്‍ട്ട് ഹബ്, ജില്ലാതല സാറ്റലൈറ്റ് ഫാമുകള്‍, ഗ്രാമതല ഹോംസ്റ്റഡ് ഫാമുകള്‍ എന്നിവയാണ് പദ്ധതി ഘടകങ്ങള്‍. 5000 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാവുന്നു. ചൈനയിലേയ്ക്ക് അലങ്കാര മത്സ്യം കയറ്റുമതി ചെയ്യാനും അവിടെ നിന്നുള്ള അലങ്കാര മത്സ്യ അനുബന്ധ ഉപകരണങ്ങള്‍ കാവിലിന്റെ ബ്രാന്റ് നെയിമില്‍ ഇവിടെയ്ക്ക് ഇറക്കുമതി ചെയ്യാനും ധാരണയായി. കൂടാതെ അമേരിക്ക, റഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി വ്യാപാരത്തിനുള്ള നടപടികളായി.
13. കടല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സമഗ്ര കടല്‍ സുരക്ഷ
കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര കടല്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. 8000 യന്ത്രവല്‍കൃത വള്ളങ്ങളിലെ തൊഴിലാളികള്‍ക്ക് പതിനയ്യായിരം രൂപ വില വരുന്ന സുരക്ഷാ കിറ്റുകള്‍ ആണ് വിതരണം ചെയ്യുന്നത്. 18.85 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത ആധുനിക സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി ഇന്‍ഡ്യയില്‍ ആദ്യമായാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
14. ഹാച്ചറികളുടെ നവീകരണം
രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സഹായത്തോടെ 21.40 കോടിരൂപ മുതല്‍ മുടക്കി കേരളത്തിലെ 17 ഹാച്ചറികളുടെയും ഫാമുകളുടെയും നവീകരണം പൂര്‍ത്തിയായി. അതുവഴി മത്സ്യ/ചെമ്മീന്‍ വിത്തുല്പാദന മേഖലയില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കും.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നടപ്പാക്കിയ പദ്ധതികള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫിഷിംഗ് ഹാര്‍ബറുകളുടെ കാര്യത്തില്‍ ചരിത്ര നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഫിഷ് ലാന്റിംഗ് സെന്ററുകളും തീരദേശ റോഡുകളും നിര്‍മ്മിക്കുന്ന കാര്യത്തിലും എല്‍ ഡി എഫ് സര്‍ക്കാര്‍ വളരെയേറെ മുന്നേറി. കേരള സംസ്ഥാന രൂപീകരണം മുതല്‍ ഈ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതു വരെ എട്ട് ഫിഷിംഗ് ഹാര്‍ബറുകളാണ് ഉണ്ടായിരുന്നത്. (തങ്കശ്ശേരി, നീണ്ടകര, മുനമ്പം, ബേപ്പൂര്‍, പുതിയാപ്പ, ചോമ്പാല്‍, മാപ്പിളബേ, അഴീക്കല്‍)
1. പുതിയ ഫിഷിംഗ് ഹാര്‍ബറുകള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തലായി, കൊയിലാണ്ടി, ചെല്ലാനം, ചെത്തി, അര്‍ത്തുങ്കല്‍, കാസര്‍കോട്, ചെറുവത്തൂര്‍, ചേറ്റുവ എന്നിങ്ങനെ എട്ട് പുതിയ ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം ആരംഭിച്ചു. കായംകുളം ഫഷിംഗ് ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്തു. ചെല്ലാനം ഹാര്‍ബറിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. അവയുടെ നിര്‍മ്മാണച്ചെലവുകള്‍ താഴെ ചേര്‍ക്കുന്നു.
1. കൊയിലാണ്ടി 35.45 കോടി
2. തലായ് 19.26 കോടി
3. കാസര്‍കോഡ് 29.75 കോടി
4. ചെത്തി (ഒന്നാം ഘട്ടം) 05.00 കോടി
ചെത്തി (രണ്ടാം ഘട്ടം) 05.00 കോടി
5. അര്‍ത്തുങ്കല്‍ (ഒന്നാംഘട്ടം) 05.00 കോടി
6. ചെല്ലാനം (ഒന്നാഘട്ടം) 05.00 കോടി
ചെല്ലാനം(രണ്ടാംഘട്ടം) 30.00 കോടി
7. ചേറ്റുവ 30.24 കോടി
8. ചെറുവത്തൂര്‍ 29.06 കോടി
2. പുതിയ ലാന്റിംഗ് സെന്ററുകള്‍
ഉള്‍നാടന്‍ മേഖലയില്‍ 25 പുതിയ ലാന്റിംഗ് സെന്ററുകള്‍ നിര്‍മ്മിക്കും. മുഹമ്മ, സാമ്പ്രാണിക്കോടി, ബേക്കല്‍ ലാന്റിംഗ് സെന്ററുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ വടകര, തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍, കണ്ണൂര്‍ ജില്ലയിലെ ഏഴോംകോട്ടിക്കല്‍, കിഴന്നപ്പാറ, മലപ്പൂറം ജില്ലയിലെ പറവണ്ണ, ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, മുട്ടത്ത്മണ്ണേല്‍ എന്നിവിടങ്ങളില്‍ അനുവാദം നല്‍കി കഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ അജാനൂര്‍ കടപ്പുറം, പൂഞ്ചാവി കടപ്പുറം, കോയിപ്പാടി, കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് എന്നിവിടങ്ങളില്‍ ഐ സി എ ഡി സ്‌കീമില്‍ ഫിഷ് ലാന്റിംഗ് സെന്ററുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കാസര്‍കോഡ് ജില്ലയിലെ മുസോഡി കടപ്പുറത്ത് കോസ്റ്റല്‍പ്പുര സ്‌കീമില്‍പ്പെടുത്തി ഫിഷ്‌ലാന്റിംഗ് സെന്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ വൈപ്പിനിലും ചാത്തനാട്ടും ഫിഷ്‌ലാന്റിംഗ് സെന്ററുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
3. ഫിഷിംഗ് ഹാര്‍ബറുകളുടെ നവീകരണം
നാഷണല്‍ ഫിഷറീസ് ഡവലെപ്‌മെന്റ് ബോര്‍ഡിന്റെ ധനസഹായത്തോടെ 24.42 കോടി രൂപ ചെലവില്‍ നീണ്ടകര, തങ്കശ്ശേരി, കായംകുളം, പുതിയാപ്പ എന്നീ തുറമുഖങ്ങളുടെ നവീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
4. ഫിഷറീസ് റോഡുകള്‍
മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ പ്രധാന റോഡുകളുമായും ഫിഷിംഗ് ഹാര്‍ബറുകളുമായും ബന്ധിപ്പിക്കുന്നതും 40 കോടിരൂപ ചെലവു വരുന്നതുമായ 336 തീരദേശ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നു.
Subscribe to:
Comments (Atom)